UPDATES

സോഷ്യൽ വയർ

കോഹ്‌ലി-അനുഷ്‌ക വിവാഹ വാര്‍ഷികം ആഘോഷിച്ച് ആരാധകര്‍: ട്വിറ്ററില്‍ ചിത്രങ്ങള്‍ പോസ്റ്റ്ചെയ്ത് താര ജോഡികൾ

താന്‍ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ കാണികള്‍ക്കിടയില്‍ അനുഷ്‌കയുടെ സാനിധ്യം തനിക്ക് നേട്ടങ്ങള്‍ നേടാന്‍ സഹായിക്കുന്നതായി കോഹ്‌ലി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും ബോളിവുഡ് നടി  അനുഷ്‌ക ശര്‍മ്മയുടെയും വിവാഹ കഴിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷമായിരിക്കുന്നു. 2017 ഡിസംബര്‍ 11 ന് ഇറ്റലിയില്‍ നടന്ന ഇരുവരുടെയും വിവാഹം ആഘോഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഇരുവരുടെയും ഒന്നാം വിവാഹ വാര്‍ഷികവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തങ്ങളുടെ സന്തോഷം ട്വിറ്ററില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആരാധകരോടൊപ്പം ആഘോഷിക്കുകയാണ് ഇരുവരും. അനുഷ്‌കയുമൊത്തുള്ള ചിത്രങ്ങള്‍ തന്റെ ട്വിറ്റല്‍ പേജില്‍ പങ്കുവെച്ചാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തന്റെ സന്തോഷം പങ്കുവെയച്ചത്. ” ഒട്ടും തന്നെ വിശ്വസിക്കാനാകുന്നില്ല. ഇപ്പോള്‍ ഒരു വര്‍ഷം ആയിരിക്കുന്നു. അനുഷ്‌കയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേരുന്നതായും കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു. അതേസമയം ട്വിറ്ററില്‍ ഇരുവരും ഒത്തുള്ള വീഡിയോ പങ്ക്‌വെച്ചാണ് അനുഷ്‌ക കോഹ്‌ലിക്ക് ആശംസകള്‍ നേര്‍ന്നത്. ജീവിതത്തില്‍ നല്ലൊരു പുരുഷനെ വിവാഹം ചെയ്താല്‍ അതാണ് സ്വര്‍ഗം അനുഷ്‌ക ട്വിറ്ററില്‍ കുറിച്ചു.

വിരാട് കോഹ്‌ലിയും അനുഷ്‌കയും ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഉണ്ടെങ്കിലും ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ക്രിക്കറ്റ് പരമ്പരകളുടെ തിരക്കിലാണ് താരം. ബോളിവുഡ് നടിയായ അനുഷ്‌ക വിവാഹ വാര്‍ഷിക ആഘോഷിക്കുന്നതിനായി കുറച്ചു ദിവസം മുന്നെ ഓസ്‌ട്രേലിയയില്‍ എത്തിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ ചരിത്ര വിജയം നേടിയിരിക്കുകയാണ് കോഹ്‌ലിയും കൂട്ടരും. അതുകൊണ്ട് തന്നെ കോഹ്‌ലിക്ക് ആഘോഷങ്ങള്‍ ഇരട്ടിമധുരമാകും നല്‍കുന്നത്. താന്‍ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ കാണികള്‍ക്കിടയില്‍ അനുഷ്‌കയുടെ സാനിധ്യം തനിക്ക് നേട്ടങ്ങള്‍ നേടാന്‍ സഹായിക്കുന്നതായി കോഹ്‌ലി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരകളില്‍ താന്‍ നേടിയ സെഞ്ച്വറി അനുഷ്‌കയ്ക്ക് സമര്‍പ്പിക്കുന്നതായും വിവാഹ മോതിരത്തില്‍ ചുംബിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍