TopTop
Begin typing your search above and press return to search.

ബൗളർമാർ പതറി, ക്യാപ്റ്റൻ കോഹ്ലി തന്നെ പന്തെറിയാനെത്തി /വീഡിയോ

ബൗളർമാർ പതറി, ക്യാപ്റ്റൻ കോഹ്ലി തന്നെ പന്തെറിയാനെത്തി /വീഡിയോ

സൂപ്പര്‍ ബാറ്റസ്മാനും ഇന്ത്യന്‍ നായകനുമായ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗിലെ മികവ് എല്ലാവര്‍ക്കും അറിയാം. കോഹ്‌ലിയുടെ മികച്ച ബാറ്റിംഗ് ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നവരുമുണ്ട്. എന്നാല്‍ വിരാട് കോഹ്‌ലിയുടെ ബൗളിംഗ് കണ്ടിട്ടുള്ളവര്‍ ചുരുക്കമേ കാണു. ബൗളിംഗിലും താന്‍ ഒട്ടും മോശമല്ലെന്ന് തെളിയിക്കുകയാണ് താരം. ലോക ക്രിക്കറ്റിലെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഓരോ മത്സരം കഴിയുമ്പോള്‍ കോഹ്‌ലി സ്വന്തമാക്കുന്നു. എന്നാല്‍ ഇപ്പോഴിതാ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ബോള്‍ എറിഞ്ഞ് ആരാധക ശ്രദ്ധ നേടുകയാണ് താരം. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെയായിരുന്നു സന്നാഹ മത്സരം. രണ്ട് ഓവറാണ് കോഹ്‌ലി എറിഞ്ഞത്. ആറ് റണ്‍സുമാത്രമേ വിട്ടു കൊടുത്തുള്ളൂ.

https://twitter.com/See_are_7/status/1068403773326807040

ഇന്നലെ ബോളിംഗ് നിരയില്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടിയെങ്കിലും അശ്വിനും ഉമേഷും ഓരോ വിക്കറ്റുകള്‍ മാത്രമാണ് നേടിയത്. അതേസമയം, യുവതാരം പൃഥ്വി ഷാ കളിക്കിടെ പരുക്ക് പറ്റി പുറത്ത് പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ഷാ ഉണ്ടാകില്ല. കളിക്കിടെ ക്യാച്ച് ചെയ്യാന്‍ ശ്രമിച്ച ഷായുടെ ഇടത് കാലിന് പരുക്കേല്‍ക്കുകയായിരുന്നു. ഷായെ ഫിസിയോ ടീം എടുത്തുകൊണ്ടാണ് മൈതാനത്തിന് പുറത്തെത്തിച്ചത്. ഇതോടെ ആദ്യ ടെസ്റ്റില്‍ ഷായ്ക്ക് പകരം ആരെ ഓപ്പണിങ് ഇറക്കുമെന്ന് ആശങ്കയിലാണ് ഇന്ത്യ. അതേസമയം, മത്സരത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് നേടി. നേരത്തെ ഇന്ത്യ 358 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഡിസംബര്‍ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം.


Next Story

Related Stories