TopTop
Begin typing your search above and press return to search.

വേഗത്തില്‍ 9000 റണ്‍സ് തികച്ച ക്യാപ്റ്റന്‍; നേട്ടം കൊയ്ത് ഇന്ത്യന്‍ നായകന്‍

വേഗത്തില്‍ 9000 റണ്‍സ് തികച്ച ക്യാപ്റ്റന്‍; നേട്ടം കൊയ്ത് ഇന്ത്യന്‍ നായകന്‍

ലോകക്രിക്കറ്റില്‍ വേഗത്തില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇതിഹാസങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ആരാധക ശ്രദ്ധ നേടുന്ന താരം ക്യാപ്റ്റനെന്ന നിലയില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ 9000 റണ്‍സ് തികച്ചിരിക്കകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് വിരാട് കോഹ്‌ലി.

159 ഇന്നിംഗ്‌സില്‍ നിന്നുള്ള കോഹ്‌ലിയുടെ ഈ നേട്ടം താരത്തെ വേഗതയേറിയ 9000 റണ്‍സ് നേടുന്ന താരമാക്കി മാറ്റി. 204 ഇന്നിംഗ്‌സില്‍ നിന്ന് റിക്കി പോണ്ടിംഗ് നേടിയ 9000 റണ്‍സെന്ന റെക്കോര്‍ഡാണ് കോഹ്‌ലി ഇന്ന് മറികടന്നത്. ക്യാപ്റ്റനെന്ന നിലയില്‍ 164 ഇന്നിംഗ്‌സുകളില്‍ നിന്ന് 7000 റണ്‍സ് തികച്ച ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡും കോഹ്‌ലി മുമ്ബ് കടന്നിരുന്നു.

Next Story

Related Stories