കായികം

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര; കോഹ്‌ലി സേവാഗിനെയും മറികടന്നേക്കും

ഏകദിന പരമ്പരയിലെ ആദ്യ മത്സരം നേപ്പിയറിലെ മക്ലീന്‍ പാര്‍ക്കിലാണ്.

ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് കൂടുതല്‍ നേട്ടങ്ങള്‍. ഇന്ത്യന്‍ ഇതിഹാസ താരം വീരേന്ദര്‍ സേവാഗിന്റെ റെക്കോര്‍ഡുകള്‍ക്ക് അരികെയാണ് കോഹ്‌ലി ഇപ്പോള്‍. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടാന്‍ കഴിഞ്ഞാല്‍ അവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനാകാന്‍ താരത്തിനാകും. നിലവില്‍ ന്യൂസിലന്‍ഡിനെതിരെ അഞ്ച് സെഞ്ചുറികളാണ് കോഹ്‌ലിയുടെ സമ്പാദ്യം. അവര്‍ക്കെതിരെ ഏഴ് സെഞ്ചുറികള്‍ നേടിയിട്ടുള്ള വീരേന്ദര്‍ സേവാഗാണ് ഇക്കാര്യത്തില്‍ ഒന്നാമത്. സച്ചിന്‍ ടെണ്ടുല്‍ക്കറും അഞ്ച് സെഞ്ചുറികളോടെ ഈ നേട്ടത്തില്‍ കോഹ്‌ലിക്കൊപ്പമുണ്ട്.

ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമതെത്താന്‍ ഇനി 4 റണ്‍സ് കൂടിയാണ് കോഹ്‌ലിക്ക് വേണ്ടത്. നിലവില്‍ 19 ഇന്നിംഗ്‌സില്‍ 1154 റണ്‍സാണ് കിവീസിനെതിരായ ഏകദിന മത്സരങ്ങളില്‍ കോഹ്‌ലിയുടെ സമ്പാദ്യം.

23 ഇന്നിംഗ്‌സുകളില്‍ 1157 റണ്‍സ് നേടിയ വീരേന്ദര്‍ സേവാഗ്, 1750 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരാണ് നിലവില്‍ ഈ റെക്കോര്‍ഡില്‍ ആദ്യമുള്ളത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം നേപ്പിയറിലെ മക്ലീന്‍ പാര്‍ക്കിലാണ്. ബാറ്റിംഗ് അനുകൂലമായ പിച്ചാണ് ഇവി2െ ഒരുങ്ങുന്നതെന്നാണ് റിപോര്‍ട്ട്. അങ്ങനെയെങ്കില്‍
റണ്ണൊഴുകും. ജനുവരി 23 നാണ് മത്സരം നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍