കായികം

മത്സരത്തിനിടെ കോഹ്‌ലി നടുവിരൽ ഉയർത്തി കാണിച്ചത് എന്തിന്? സിഡ്‌നി ടെസ്റ്റ് അനുഭവം പങ്ക്‌ വെച്ച് ഇന്ത്യൻ ക്യാപ്റ്റൻ

തന്റെ പ്രായം കണക്കിലെടുത്തായിരുന്നു അദ്ദേഹം അന്ന് തനിട്ട് ക്ഷമ നല്‍കിയതെന്നും കോഹ്‌ലി പറയുന്നു.

2012 ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ സിഡ്‌നി ടെസ്റ്റില്‍ സംഭവിച്ച പിഴവും അതുണ്ടാക്കിയ ചമ്മലും ഓര്‍ത്തെടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് താരം അനുഭവം ഓര്‍ത്തെടുത്തത്. സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മത്സരം കാണാനെത്തിയ ആരാധകര്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിയെന്ന് കോഹ്‌ലിക്കെതിരെ പരാതിയുണ്ടായിരുന്നു. പരാതിയെ തുടര്‍ന്ന് മാച്ച് റഫറി രഞ്ജന്‍ മദുഗലെ കോഹ്‌ലിയെ വിശദീകരണത്തിനായി വിളിച്ചു. സംഭവത്തെ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ പറയുന്നത് ഇപ്രകാരം,  “കഴിഞ്ഞ ദിവസം ബൗണ്ടറിക്കരികെ ഫീല്‍ഡ് ചെയ്യുന്നതിനിടെ എന്താണ് സംഭവിച്ചതെന്നാണ് അദ്ദേഹം തന്നോട് ചോദിച്ചത്. എന്നാല്‍ അത് ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നായിരുന്നു താന്‍ മറുപടി നല്‍കിയത്. എന്നാല്‍ താന്‍ ആരാധകര്‍ക്ക് മുന്നില്‍ നടുവിരല്‍ ഉയര്‍ത്തി കാണിക്കുന്ന ദൃശ്യങ്ങളടങ്ങുന്ന വാര്‍ത്തകള്‍ അദ്ദേഹം എനിക്ക് മുന്നില്‍ നിരത്തി. തുടര്‍ന്ന് താന്‍ ക്ഷമാപണം നടത്തുകയും എനിക്ക് വിലക്കേര്‍പ്പടുത്തരുതെന്ന് അദ്ദേഹത്തോട് അപേക്ഷിക്കുകയായിരുന്നു. അദ്ദേഹം നല്ല മനുഷ്യനായതുകൊണ്ട് തനിക്കെതിരെ നടപടിയെടുത്തില്ല.” തന്റെ പ്രായം കണക്കിലെടുത്തായിരുന്നു അദ്ദേഹം അന്ന് തനിട്ട് ക്ഷമ നല്‍കിയതെന്നും കോഹ്‌ലി പറയുന്നു.

ബാല്യത്തില്‍ തന്റെ കരിയര്‍ നന്നാക്കുന്നതില്‍ കോച്ച് രാജ്കുമാര്‍ ശര്‍മ്മ വഹിച്ച പങ്കിനെ കോഹ്‌ലി പുകഴ്ത്തി. ഈ സമയങ്ങളില്‍ തന്റെ കുടുംബം കഴിഞ്ഞാല്‍ തന്നെകുറിച്ചറിയാവുന്ന വ്യക്തി അദ്ദേഹമായിരുന്നു. വര്‍ഷങ്ങളോളം ഇദ്ദേഹത്തിന് തന്നെ പരിചയമുണ്ടായിരുന്നു. താന്‍ ശരിയായ വഴിക്കല്ലെന്ന് കുടുംബം എപ്പോഴും ഇദ്ദേഹത്തോട് പറയാറുണ്ട്. എന്നാല്‍ എല്ലാത്തിനും തന്നോടൊപ്പം ഇദ്ദേഹം ഉണ്ടായിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടാകാറുള്ള തെറ്റുകള്‍ തിരുത്തി മുന്നോട്ട് നയിക്കാറുണ്ട്. ഈ സമയങ്ങളില്‍ താന്‍ ഭയപ്പെട്ടിരുന്ന ഓരേ ഒരു വ്യക്തിയും ഇദ്ദേഹം തന്നെയായിരുന്നു. തനിക്ക് ഒമ്പതു വയസുള്ളപ്പോഴാണ് ഇദ്ദേഹത്തിന്റെ അക്കാദമിയില്‍ എത്തുന്നത്. തന്റെ കളിയിലെ വിജയ പരാജയങ്ങളെ കുറിച്ച് ഇപ്പോഴും ഇദ്ദേഹവുമായി സംസാരിക്കാറുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍