TopTop
Begin typing your search above and press return to search.

ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗ് പുറത്തു വന്നു; ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം

ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗ് പുറത്തു വന്നു; ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം

ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗ് പട്ടിക പുറത്തു വന്നു. ടീമുകളില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളും നേട്ടമുണ്ടാക്കി. ബാറ്റ്‌സ്മാന്മാരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാരയാണ്. മൂന്നാം സ്ഥാനമാണ് താരത്തിനുള്ളത്. ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പതിനഞ്ചാം സ്ഥാനത്തെത്തി.

ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്ല്യംസണും, ടീമുകളില്‍ ന്യൂസിലന്‍ഡും രണ്ടാം റാങ്കിലുണ്ട്. ഓസീസിന്റെ പാറ്റ് കമ്മിന്‍സാണ് ടെസ്റ്റ് ബോളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. ബോളര്‍മാരില്‍ ആറാം റാങ്കിലുള്ള രവീന്ദ്ര ജഡേജയാണ് ഇന്ത്യക്കാരില്‍ ഒന്നാമത്. രവിചന്ദ്രന്‍ അശ്വിന്‍ പത്താം സ്ഥാനത്തും, ജസ്പ്രിത് ബുംറ പതിനാറാം സ്ഥാനത്തുമുണ്ട്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിലും ആദ്യ പത്തില്‍ രണ്ട് ഇന്ത്യക്കാരുണ്ട്. മൂന്നാം റാങ്കിലുള്ള രവീന്ദ്ര ജഡേജയും, ആറാം സ്ഥാനത്തുള്ള രവിചന്ദ്രന്‍ അശ്വിനും.


Next Story

Related Stories