TopTop
Begin typing your search above and press return to search.

തോല്‍വിയെകുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല; ചര്‍ച്ച ചെയ്യേണ്ടത് ഒന്നിനെ കുറിച്ചാണ് കോഹ്‌ലി പറയുന്നു

തോല്‍വിയെകുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല; ചര്‍ച്ച ചെയ്യേണ്ടത് ഒന്നിനെ കുറിച്ചാണ് കോഹ്‌ലി പറയുന്നു

ഓസീസിനോട് ഏറ്റ തോല്‍വിയെ കുറിച്ചു ചിന്തിക്കേണ്ട ആവശ്യമില്ലെന്നും വരാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങളെ കുറിച്ച് ചിന്തിക്കാനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടീമംഗങ്ങളോട് മത്സരശേഷം അറിയിച്ചത്. അടുത്ത രണ്ടു മാസം ഐപിഎല്ലില്‍ ആസ്വദിച്ചു കളിക്കാനാണ് അവരോട് പറഞ്ഞത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തിരക്കേറിയ സീസണായിരുന്നു ഇത്. ടീമിന്റെ പ്രകടനത്തില്‍ അഭിമാനവും സന്തോഷവുമുണ്ട്. ഓരോ താരവും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്. ഇനി ടീമിലെ എല്ലാവരും ഐപിഎല്‍ ലഹരിയിലേക്ക് നീങ്ങട്ടെ. തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി ആസ്വദിച്ച് കളിക്കാനാണ് താരങ്ങള്‍ ശ്രമിക്കേണ്ടതെന്നും കോലി വിശദമാക്കി.

ലോകകപ്പിനെക്കുറിച്ച് ഇപ്പോള്‍ തന്നെ ചിന്തിച്ച് സമ്മര്‍ദ്ദമുണ്ടാക്കേണ്ടതില്ല. ലോകകപ്പ് അടുത്തെത്തിയതിനാല്‍ താരങ്ങള്‍ അമിത ജോലിഭാരം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതേക്കുറിച്ച് തങ്ങളുടെ ഫ്രാഞ്ചൈസികളെ അവര്‍ അറിയിക്കുകയും വേണം. താരങ്ങളുടെ ജോലിഭാരം നിരീക്ഷിക്കുന്നുണ്ട്. ഇടയ്ക്കൊരു ബ്രേക്ക് എടുക്കാന്‍ അവര്‍ക്ക് അവസരവും നല്‍കുമെന്ന് കോലി പറഞ്ഞു.

നിലവിലെ ഇന്ത്യന്‍ ടീമില്‍ ഒരു സ്ഥാനത്തെക്കുറിച്ച് മാത്രമാണ് ഇനി ചര്‍ച്ച ചെയ്യേണ്ടതെന്നാണ് കോഹ്‌ലി പറയുന്നത്. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ഏകദിന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് കോഹ്‌ലി പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യ കാഴ്ച വെക്കുന്ന മികച്ച ക്രിക്കറ്റിനെ പ്രശംസിച്ച കോഹ്‌ലി. ഏകദിന പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചതെന്നും, ജയിക്കാന്‍ കൂടുതല്‍ അര്‍ഹിച്ചിരുന്ന ടീം പരമ്പര സ്വന്തമാക്കിയെന്നും കൂട്ടിച്ചേര്‍ത്തു. കോഹ്‌ലി വിരല്‍ ചൂണ്ടുന്നത് ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനിലേക്കാണ്. ഈ സ്ഥാനത്ത് മാത്രമാണ് ഇന്ത്യന്‍ ടീമില്‍ ഇത് വരെ ആരുംസ്ഥിരപ്പെടാത്തത്. അമ്പാട്ടി റായുഡുവിന് നാലാം നമ്പരില്‍ ഇന്ത്യ നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും ഈ സ്ഥാനത്ത് സ്ഥിരതയോടെ കളിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.

Next Story

Related Stories