TopTop
Begin typing your search above and press return to search.

ക്യാപ്റ്റന് തന്ത്രങ്ങള്‍ കൈമാറുന്ന ധോണി ലോകകപ്പില്‍ നിര്‍ണായകമെന്ന് സഹീര്‍ഖാന്‍

ക്യാപ്റ്റന് തന്ത്രങ്ങള്‍ കൈമാറുന്ന ധോണി ലോകകപ്പില്‍ നിര്‍ണായകമെന്ന് സഹീര്‍ഖാന്‍

മുന്‍ ക്യാപ്റ്റന്‍ ധോണിയെ കുറിച്ചു പറയുമ്പോള്‍ ക്രിക്കറ്റ് ലോകം രണ്ട് തട്ടിലാണ്. താരത്തിന്റെ ബാറ്റിംഗിനെ വിമര്‍ശിച്ച് രംഗത്തു വരുന്നവരും കീപ്പിംഗ് മികവും ഗ്രേറ്റ് ഫിനിഷിംഗും ചൂണ്ടിക്കാട്ടി താരത്തെ പുകഴ്ത്തുന്നവരും ഉണ്ട്. എന്നാല്‍ മൈതാനത്തെ താരത്തിന്റെ തന്ത്രങ്ങള്‍ ടീം ഇന്ത്യക്ക് ഗുണം ചെയ്യുന്നു എന്ന് പറയുന്നവരാണ് അധികവും. ഇപ്പോഴിത തലയെ പുകഴത്തി മുന്‍ ഇന്ത്യന്‍ പേസര്‍ രംഗത്തെത്തിയിരിക്കുന്നു.

ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തില്‍ മഹേന്ദ്ര സിംഗ് ധോണി നിര്‍ണായകമാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ടൈംസിനോട് താരം ഇക്കാര്യം അറിയിച്ചത്. ധോണിയുടെ പരിചയസമ്പത്ത് ലോകകപ്പില്‍ ഇന്ത്യയ്ക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന് സഹീര്‍ വ്യക്തമാക്കിയത്.

ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ സമ്മര്‍ദ്ദഘട്ടങ്ങളെ കൈകാര്യം ചെയ്യുന്നത് പാടുപിടിച്ച കാര്യമാണെന്നും, ധോണിയേക്കാള്‍ നന്നായി അത്തരം സന്ദര്‍ഭങ്ങള്‍ നേരിടാന്‍ ആര്‍ക്കും കഴിയില്ലെന്നും സഹീര്‍ പറയുന്നു. ' ലോകകപ്പില്‍ ധോണിയുടെ പ്രകടനം മാത്രമല്ല മറിച്ച് അദ്ദേഹത്തിന്റെ പരിചയസമ്പത്തും ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും. ഇപ്പോളും വിക്കറ്റിന് പിന്നിലും ക്യാപ്റ്റന് തന്ത്രങ്ങള്‍ കൈമാറുന്നതിലും വളരെ ഊര്‍ജ്ജ്വസ്വലനാണ് ധോണി. ലോകകപ്പില്‍ ഇത് ഇന്ത്യയ്ക്ക് വളരെയേറെ ഗുണംചെയ്യും. ലോകകപ്പ് നേടാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ധോണിയിലുള്ളത്. അത് നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയട്ടെ ' സഹീര്‍ പറഞ്ഞു.

Next Story

Related Stories