വുക്ഹോവിച്ചിനെ കൂടാതെ റഷ്യക്കെതിരെ രണ്ടാമത്തെ ഗോള്‍ നേടിയ പ്രതിരോധ താരം വിഡയും ജയം യുക്രൈന് സമര്‍പ്പിച്ചിരുന്നു. വിഡയ്ക്ക്- ഫെഡറേഷന്റെ താക്കീത് മാത്രമേ ഉണ്ടായിട്ടുള്ളൂ.
സെമി ഫൈനലിസ്റ്റുകളായ ക്രൊയേഷ്യന്‍ ടീമില്‍ പൊട്ടിത്തെറി. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ക്രൊയേഷ്യയുടെ മുന്‍ താരവും സഹപരിശീലകനുമായ ഓഗ്ജന്‍ വുക്ഹോവിച്ചിനെ പുറത്താക്കി. രാഷ്ട്രീയപരമായ ഇടപെടലുകള്‍ കളിക്കളത്തില്‍ നടത്തിയെന്നാണ് വുക്ഹോവിച്ചിനെ എതിരെയുള്ള ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പരാതി.
കഴിഞ്ഞ മത്സരത്തില്‍ റഷ്യയെ പരാജയപ്പെടുത്തിന് ശേഷം ക്രൊയേഷ്യയുടെ വിജയം, റഷ്യയുടെ അയല്‍രാജ്യമായ യുക്രൈനു വേണ്ടി സമര്‍പ്പിക്കുന്നുവെന്ന വുക്ഹോവിച്ചിന്റെ പ്രസ്താവന വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വുക്ഹോവിച്ചിനെ പുറത്താക്കാനുള്ള തീരുമാനം ഫെഡറേഷന് കൈക്കൊണ്ടത്.
വുക്ഹോവിച്ചിനെ കൂടാതെ റഷ്യക്കെതിരെ രണ്ടാമത്തെ ഗോള്‍ നേടിയ പ്രതിരോധ താരം വിഡയും ജയം യുക്രൈന് സമര്‍പ്പിച്ചിരുന്നു. വിഡയ്ക്ക്- ഫെഡറേഷന്റെ താക്കീത് മാത്രമേ ഉണ്ടായിട്ടുള്ളൂ. പുറത്താക്കിയാല്‍ ടീമിന്റെ ഘടനയെ ബാധിക്കുമെന്നതാണ് താരത്തെ തുണച്ചത്. വര്‍ഷങ്ങളായി യുക്രൈനും റഷ്യയും തമ്മില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത് കളത്തില്‍ രാഷ്ട്രീയം കൊണ്ടു വരലാണെന്നാണ് ഫെഡറേഷന്റെ വാദം.
എന്നാല്‍ യുക്രൈന് ക്ലബായ ഡൈനാമോ കീവില്‍ കളിച്ച താരമായ വുക്ഹോവിച്ച് ആ ഒരു വികാരം കൊണ്ടാണ് യുക്രൈനു വിജയം സമര്‍പ്പിച്ചതെന്ന വാദങ്ങളൊന്നും വുക്ഹോവിച്ചിന്റെ കാര്യത്തില്‍ തുണച്ചില്ല.