TopTop
Begin typing your search above and press return to search.

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലാ സഞ്ചരിച്ച വിമാനം കണ്ടെത്തി

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലാ സഞ്ചരിച്ച വിമാനം കണ്ടെത്തി

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലാ സഞ്ചരിച്ച വിമാനം കണ്ടെത്തി. എമിലിയാനോയുടെ കുടുംബം ഏര്‍പ്പാടാക്കിയ സംഘമാണ് ഇംഗ്ലീഷ് ചാനലില്‍ വിമാനം കണ്ടെടുത്തത്. കടലിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ ഉപയോഗിച്ച് വിമാനത്തെ കണ്ടെത്തുകയും വിമനത്തിന്റെ സ്ഥാനം ഗവണ്‍മെന്റ് അധികൃതരെ അറിയിക്കുകയും ആയിരുന്നു. വിമാനത്തിലുണ്ടായിരുന്ന എമിലിയാനോ സലായെ യോ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിനെയോ കണ്ടെത്താനായിട്ടില്ല.

അതേസമയം അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ട്ടങ്ങള്‍ ഫ്രഞ്ച് തീരമായ നോര്‍മണ്ടിയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. നേരത്തെ താരത്തിന് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും തെരച്ചില്‍ തുടരുകയായിരുന്നു. നാന്റെസ് ക്ലബിലായിരുന്നു സലാ കളിച്ചിരുന്നത്. ക്ലബിനായി 117 മത്സരങ്ങളില്‍ 42 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. കാര്‍ഡിഫ് സിറ്റിക്ക് കളിക്കുവാന്‍ കരാര്‍ ഒപ്പിട്ടശേഷം ഫ്രാന്‍സില്‍ നിന്നു വരുന്നതിനിടെയായിരുന്നു താരത്തിന് അപകടം സംഭവിച്ചത്. സലായെ കണ്ടെത്താന്‍ ഫുട്‌ബോള്‍ ലോകത്ത് നിന്ന് ലയണല്‍ മെസി, എംബാപ്പെ എന്നിവര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.


Next Story

Related Stories