ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍ കീഴില്‍ തുടര്‍ച്ചയായി നാലാം മത്സരത്തിലും വിജയം ആവര്‍ത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എവേ മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് ഈ മത്സരം യൂണൈറ്റഡിന് ഏറെ കടുപ്പമേറിയതായിരുന്നു.ന്യൂകാസിലിന്റെ പ്രതിരോധ നിരയെ തകര്‍ക്കാന്‍ യുണൈററ്ഡിന്റെ മുന്നേറ്റ നിരയ്ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍ മത്സരത്തില്‍ 63മിനുട്ടുകള്‍ക്ക് ശേഷമാണ് യുണൈറ്റഡിന് ഗോള്‍ പിറന്നത്. സോള്‍ഷ്യാര്‍ നടത്തിയ രണ്ട് സബ്ബുകള്‍ കളിയുടെ ഗതി മാറ്റുകയായിരുന്നു. റൊമേലു ലുകാകുവും സാഞ്ചേസും ആണ് സബ്ബായി 63ആം മിനുട്ടില്‍ കളത്തില്‍ എത്തിയത്. ഇറങ്ങി അടുത്ത നിമിഷം തന്റെ ആദ്യ ടച്ചിലൂടെ ലുകാകു യുണൈറ്റഡിന് ലീഡ് നല്‍കുകയായിരുന്നു.
റാഷ്ഫോര്‍ഡിന്റെ ഫ്രീകിക്ക് ന്യൂകാസില്‍ ഗോള്‍കീപ്പര്‍ക്ക് കയ്യില്‍ ഒതുക്കാന്‍ കഴിയാതിരുന്നപ്പോള്‍ അവസരം മുതലെടുത്ത് ലുകാകു പന്ത് വലയില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും സബ്ബായി എത്തി ലുകാകു ഗോള്‍ നേടിയിരുന്നു. 80ആം മിനുട്ടില്‍ ഒരു കൗണ്ടറില്‍ നിന്ന് റാഷ്ഫോര്‍ഡാണ് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ നേടിയത്. സബ്ബായി എത്തിയിരുന്ന സാഞ്ചസിന്റെ പാസില്‍ നിന്നായിരുന്നു റാഷ്ഫോര്‍ഡിന്റെ ഗോള്‍. മാഞ്ചസ്റ്റര്‍
ജയം ചരിത്രത്തില്‍ കൂടെ ഇടം പിടിച്ചു. സര് മാറ്റ് ബുസ്ബിക്ക് ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന് തന്റെ ആദ്യ നാലു മത്സരങ്ങള്‍ വിജയിക്കുന്നത്.