TopTop
Begin typing your search above and press return to search.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്;സലാ കരുത്തില്‍ ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെത്തി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്;സലാ കരുത്തില്‍ ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെത്തി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വിജയം. നാടകീയ നിമിഷങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നിനെതിരെ നാല് ഗോളിനാണ് ലിവര്‍പൂളിന്റെ ജയം. ആദ്യ പകുതിയില്‍ ടൗണ്‍സെന്‍ഡിന്റെ ഗോളില്‍ ക്രിസ്റ്റല്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ നാല് ഗോളടിച്ച് ജയം സ്വന്തമാക്കി. ഇരട്ടഗോള്‍ നേടിയ മുഹമ്മദ് സലായാണ് വിജയശില്‍പ്പി. 46, 75 മിനിറ്റുകളിലാണ് സലായുടെ ഗോളുകള്‍. പ്രീമിയര്‍ ലീഗിലെ 72-ാം മത്സരം കളിച്ച സലാ അന്‍പത് ഗോള്‍നേട്ടവും തികച്ചു.

റോബര്‍ട്ടോ ഫിര്‍മിനോ, സാഡിയോ മാനേ എന്നിവരും ലിവര്‍പൂളിനായി ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ക്രിസ്റ്റല്‍ 2-2 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്തിയിരുന്നു. 23 കളിയില്‍ 60 പോയിന്റുമായാണ് ലിവര്‍പൂള്‍ ഒന്നാമത്. 53 പോയിന്റുമായി രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് രാത്രി ഏഴിന് ഹഡേഴ്‌സ്ഫീല്‍ഡിനെ നേരിടും.

Next Story

Related Stories