ട്രെന്‍ഡിങ്ങ്

ഇന്ത്യ ഉള്‍പ്പെടെയുള്ള ദരിദ്ര രാജ്യങ്ങളില്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പുകള്‍ ആവശ്യമില്ല : ലൂയിസ് ഹാമില്‍ട്ടണ്‍

ഒഴിഞ്ഞ ഇരിപ്പിടത്തിന് മുന്നില്‍ മത്സരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഹാമില്‍ട്ടണ്‍

റേസിംഗ് സംസ്‌കാരമില്ലാത്ത രാജ്യങ്ങളില്‍ ഫോര്‍മുല വണ്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നതിനെതിരെ ലോകചാമ്പ്യന്‍ ഹാമില്‍ട്ടണ്‍. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റേസിംഗ് സംഘടിപ്പിക്കുന്നതിനോടുള്ള വിയോജിപ്പും താരം അറിയിച്ചു. റേസിംഗിന് ഇന്ത്യയെ പോലുള്ള ദരിദ്ര രാജ്യത്ത് താത്പര്യമില്ല.

നേരത്തെ ഇന്ത്യയില്‍ റേസിംഗ് നടത്തിയതിലെ അനുഭവത്തിലാണ് റേസിംഗ് സംസ്‌കാരമില്ലാത്ത രാജ്യങ്ങളില്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താനുളള തീരുമാനത്തിനെതിരെ ഹാമില്‍ട്ടണ്‍ നിലപാട് അറിയിച്ചത്. ബിബിസി ചാനലിലാണ് അഞ്ചാം ലോകചാമ്പ്യന്‍ കിരീടം സ്വന്തമാക്കിയ ഹാമില്‍ട്ടണ്‍ നിലപട് അറിയിച്ചത്. ഇന്ത്യയില്‍ റേസിങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായി അദ്ദേഹം പറയുന്നു. വളരെ അസാധാരണവും അത്ഭുകരവുമായ കാര്യമെന്നാണ് ഇന്ത്യയില്‍ ഫോര്‍മുല വണ്‍ റേസിങ് സംഘടിപ്പിച്ചതിനെ പറ്റി ഹാമില്‍ട്ടന്‍ പറഞ്ഞത്.

ഫോര്‍മുല വണ്‍ പുതിയതായി ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ബഹറൈന്‍, റഷ്യ, തുര്‍ക്കി, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലും റേസിങ് സംഘടിപ്പിക്കുന്നു. ലണ്ടന്‍, ജര്‍മനി, ഇറ്റലി പോലുള്ള പരമ്പരാഗത റേസിങ് വേദികള്‍ക്ക് ഇന്ന് ഇതൊരു ഭീഷണിയായി മാറിയിരിക്കുന്നുവെന്നും ഹാമില്‍ട്ടന്‍ പറഞ്ഞു. റേസിംഗ് പാരമ്പര്യം ഇല്ലാത്ത രാജ്യങ്ങളില്‍ ഫോര്‍മുല വണ്‍ നടത്തുന്ന എഫ്1 പോളിസിയേയും വിമര്‍ശിച്ചു. റേസിങ് ആവേശം തീരെയില്ലാത്ത രാജ്യങ്ങളില്‍, ഒഴിഞ്ഞ ഇരിപ്പിടത്തിന് മുന്നില്‍ മത്സരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍