കളി ആവേശത്തിനപ്പുറം കോടിക്കണക്കിന് പണക്കൊഴുപ്പിന്റെ കൂടി കളിയണ് ലോകകപ്പ് ഫുട്ബോള്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഒരു രാജ്യത്തിനും കളികളുടെ ഘട്ടങ്ങള്‍ക്കനുസരിച്ച് ദശ ലക്ഷക്കണക്കിന് ഡോളറുകളാണ് ഫിഫ നല്‍കുന്നത്. റഷ്യന്‍ ലോകകപ്പില്‍ പങ്കെടുത്ത ടീമുകള്‍ക്ക് പാരിതോഷികമായി 400 ദശലക്ഷം ഡോളറാണ് ഇത്തവണ ഫിഫ നീക്കി വച്ചിട്ടുള്ളത്. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ 358 ദശലക്ഷം ഡോളറായിരുന്നു ഇത്.
ഞായറാഴ്ച നടക്കാനിരിക്കുന്ന ഫ്രാന്‍സ് ക്രൊയേഷ്യ ഫൈനല്‍ മല്‍സരത്തിനു ശേഷം ലോക കിരീടം നേടുന്ന ടീമിന് മാത്രം ലഭിക്കുന്നത് 38 മില്യണ്‍ ഡോളറാണ്. ഏകദേശം 260 കോടിയോളം രൂപ. കപ്പിനും ചുണ്ടിനും ഇടയില്‍ കിരീടം നഷ്ടപ്പെട്ട് മടങ്ങേണ്ടിവരുന്ന രണ്ടാം സ്ഥാനക്കാര്‍ പക്ഷേ പാരിതോഷികതുകയുടെ കണക്കില്‍ അത്ര പിന്നിലല്ല. 28 മില്ല്യണ്‍ ഡോളറാണ് (192 കോടിയോളം) റണ്ണേഴ്സപ്പിനായി ഫിഫ നീക്കി വച്ചിട്ടുള്ളത്.
മുന്നാം സ്ഥാനക്കാര്‍ക്ക് 24 മില്യണ്‍ ഡോളറും (164 കോടി രൂപ) നാലാം സ്ഥാനക്കാര്‍ക്ക് 22 മില്ല്യണ്‍ (150 കോടി രൂപ) ഡോളറുമാണ് പുരസ്കാരത്തുക.
തീര്‍ന്നില്ല, ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളില്‍ പുറത്തായ ഒരോ ടീമുകള്‍ക്കും 16 മില്യണ്‍ ഡോളറാണ് ഫിഫ നല്‍കുന്നത്. ഇതുപ്രകാരം ഒരോ ടീമിനും ഏകദേശം 10 കോടി ഇന്ത്യന്‍ രൂപയിലധികം പാരിതോഷികമായി ഫിഫ നല്‍കും. പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ പുറത്തായ എട്ടു ടീമുകള്‍ക്ക് ഒരോന്നിനും 12 മില്ല്യണ്‍ ഡോളറാണ് സമ്മാനത്തുക. ഏകദേശം 82 കോടി രൂപയോളം വരും ഇത്.
ഗ്രൂ്പ്പ് ഘട്ട മല്സകങ്ങളില് തന്ന പുറത്തായ ടീമുകള്‍ക്കും പോത്സാഹനം സമ്മാനം പോലെ ഫിഫ തുക നീക്കിവച്ചിട്ടുണ്ട്. ആദ്യ റൗണ്ടില്‍ പുറത്തുപോയ 16 ടീമുകള്‍ക്ക് ഒരോന്നിനും 8 മില്ല്യണ്‍ ഡോളര്‍ വീതമാണ് ലഭിക്കുക. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ തന്നെ ഏകദേശം 54 കോടിയിലധികം രൂപയാണ് ഈ ടീമുകള്‍ക്ക് ലഭിക്കുക.
സമ്മാനത്തുകകള്‍ക്ക് പുറമേ ടൂര്‍ണമെന്റില്‍ യോഗ്യത നേടിയ 32 ടീമുകള്‍ക്കും മല്‍സരങ്ങള്‍ക്ക് ഒരുങ്ങുന്നതിനായി 1.5 മില്യണ്‍ ഡോളര്‍ വീതവും ഫിഫ നീക്കിവച്ചിരുന്നു. ഇതിനു പുറമേ പ്രമുഖ ക്ലബുകളില്‍ കൡക്കുന്ന താരങ്ങളെ ലോകകപ്പിനായി വിട്ടു നല്‍കുന്നതിന് 209 മില്യണ്‍ ഡോളറും ഫിഫ ക്ലബുകള്‍ക്ക് നല്‍കിയിരുന്നു.
https://www.azhimukham.com/russia2018-ckvineeth-says-who-will-win-wroldcup/