കായികം

അര്‍ജന്റീന ആരാധകരില്‍ മണിയാശാന്‍ മുതല്‍ ഐ എം വിജയന്‍ വരെ; സോഷ്യല്‍ മീഡിയയില്‍ ലാറ്റിനമേരിക്കന്‍ തിരമാല

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആരാധകര്‍ ഉള്ളത് ലാറ്റിനമേരിക്കന്‍ ടീമുകളായ അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയവര്‍ക്കാണ്. ജര്‍മനി, സ്‌പെയിന്‍, ഇംഗ്ലണ്ട്മുതല്‍ സൗദി അറേബ്യ ടീമുകള്‍ക്ക് വരെ
ആരാധകവൃന്ദവും സജീവമാണ്.

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആഘോഷാരവങ്ങളുടെ ഒരു മാസക്കാലം ആണ് ഇനി വരാനിരിക്കുന്നത്. ഫാന്‍ ഫൈറ്റും, ട്രോളുകളും, പ്രവചനങ്ങളുമായി സോഷ്യല്‍ മീഡിയയിലും ലോകകപ്പ് തരംഗമാണ്. ചൂടേറിയ രാഷ്ട്രീയ, സാമൂഹ്യ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം നല്‍കി കൊണ്ട് ഏവരും റഷ്യന്‍ മണ്ണിലേക്ക് തങ്ങളുടെ കാഴ്ചകളെ ചുരുക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആരാധകര്‍ ഉള്ളത് ലാറ്റിനമേരിക്കന്‍ ടീമുകളായ അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയവര്‍ക്കാണ്. ജര്‍മനി, സ്‌പെയിന്‍, ഇംഗ്ലണ്ട് മുത ല്‍ സൗദി അറേബ്യ ടീമുകള്‍ക്ക് വരെ ആരാധകവൃന്ദവും സജീവമാണ്.

സിപിഎം നേതാവും മന്ത്രിയുമായ എം എം മണി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക് പേജിലൂടെ ഇഷ്ട ടീമിനെ പ്രഖ്യാപിച്ചു. കടുത്ത അര്‍ജന്റീന ആരാധകനാണ് താന്‍ എന്ന് മണിയാശാന്‍ പറയുന്നു. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം ഐ എം വിജയനും അര്‍ജന്റീന ആരാധകര്‍ ആണ്. മലയാളികളായ ഒരുപാട് ആരാധകര്‍ ഉള്ളത് കൊണ്ട് ‘ജനകീയ അര്‍ജന്റീന ‘ എന്നാണു മലബാറില്‍ അര്‍ജന്റീന ഫുട്ബാള്‍ ആരാധകരെ അറിയപ്പെടുന്നത്.

അര്‍ജന്റീനയുടെയും മെസിയുടെയും ഗ്രൗണ്ടിലെ സുവര്‍ണ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ആരാധകര്‍ തയ്യാറാക്കിയ തീം സോങ് വന്‍ തരംഗമായിരുന്നു. നാട്ടിന്‍പുറങ്ങളിലെ വഴിവക്കുകളെ ഓര്‍മിപ്പിക്കും വണ്ണം ആരാധകരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും വിവിധ ടീമുകളുടെ നിറം കൊണ്ട് ശ്രദ്ധേയമായി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍