TopTop
Begin typing your search above and press return to search.

ഫുട്ബോൾ പരിശീലന കേന്ദ്രത്തിൽ തീ പിടുത്തം; 10 ബ്രസീൽ യുവ താരങ്ങൾ കൊല്ലപെട്ടു

ഫുട്ബോൾ പരിശീലന കേന്ദ്രത്തിൽ തീ പിടുത്തം; 10 ബ്രസീൽ യുവ താരങ്ങൾ കൊല്ലപെട്ടു

ബ്രസീലിയൻ ഫുട്ബോൾ പരിശീലന കേന്ദ്രത്തിൽ ഉണ്ടായ തീ പിടുത്തത്തിൽ പത്തു ബ്രസീലിയൻ യുവ താരങ്ങൾ കൊല്ലപ്പെട്ടു. കൗമാരക്കാരായ ബ്രസീലിയൻ ഫുട്ബോൾ താരങ്ങളുടെ പരിശീലന കേന്ദ്രത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് തീ പിടുത്തം ഉണ്ടായത്.

റിയോ ഡി ജെനീറോയിലെ ഫ്ലെമെൻഗോ ക്ലബ്ബിലെ താരങ്ങൾ താമസിച്ചിരുന്ന ഡോർമറ്റെറിയിലാണ് അപ്രതീക്ഷിതമായി തീ പിടുത്തം ഉണ്ടായത്.

14 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള താരങ്ങളാണ് ഈ സമയം അവിടെ ഉണ്ടായിരുന്നത്. അതിരാവിലെ എല്ലാവരും ഉറങ്ങി കിടക്കവെയാണ് തീ പിടുത്തം ഉണ്ടായത്. 3 പേര് പരിക്കുകളോടെ രക്ഷപെട്ടപ്പോൾ ഒരാളുടെ നില ഗുരുതരമാണ്.

വലിയതോതിൽ തീ ആളിപടർന്നിരുന്നതായും , നാട്ടുകാർക്ക് അകത്തേക്ക് പ്രവേശിക്കാനോ രക്ഷാപ്രവർത്തനം നടത്തുവാനോ കഴിഞ്ഞിരുന്നില്ലന്ന് സമീപവാസികൾ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെതിട്ടുണ്ട്.കൂടതെ മരണപ്പെട്ട താരങ്ങളെ എല്ലാം തിരിച്ചറിഞ്ഞട്ടില്ല.

ഫ്ലെമെൻഗോ പ്രസിഡന്റ് റോഡോൾഫോ ലാന്ഡിം സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. 123 വർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു എന്നും അദ്ദേഹം കൂടിചേർത്തു.

ബ്രസീലിലെ തന്നെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബാണ് ഫ്ലെമെൻഗോ. രാജ്യത്തെ ഒട്ടേറെ പ്രമുഖ ടീമുകളിൽ ഇവിടത്തെ താരങ്ങൾ തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്.

Next Story

Related Stories