TopTop
Begin typing your search above and press return to search.

ഗോൾ മുഖത്ത് അപകടകാരിയായ റൊണാൾഡോ ആര്? ലൂയിസ് ഫിഗോ പറയുന്നു

ഗോൾ മുഖത്ത് അപകടകാരിയായ റൊണാൾഡോ ആര്? ലൂയിസ് ഫിഗോ പറയുന്നു

ഫുട്‌ബോള്‍ ലോകത്തെ രണ്ട് മികച്ച കളിക്കാരാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബ്രസില്‍ താരമായ നസാറിയോ റൊണാള്‍ഡോയും , ഇരുവരും മികച്ച കളിക്കാര്‍ തന്നെ ഇവരില്‍ ആരാണ് മുന്നില്‍ നില്‍ക്കുന്നത്. ഈ രണ്ട് താരങ്ങള്‍ക്കൊപ്പവും കളിക്കാന്‍ അവസരം ലഭിച്ച താരമാണ് ലൂയിസ് ഫിഗോ.

ബാഴ്‌സയിലും റയലിലും ബ്രസീലിയന്‍ റൊണാള്‍ഡോക്കൊപ്പം കളിച്ച ഫിഗോ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കൊപ്പവും പന്തു തട്ടി. ഗോള്‍ മുഖത്ത് അത്യന്തം അപകടകാരികളായ ഈ രണ്ടു താരങ്ങളില്‍ കൂടുതല്‍ മികച്ച താരമാരെന്ന് ചോദിച്ചപ്പോള്‍ ബ്രസീലിന്റെ റൊണാള്‍ഡോയെന്നായിരുന്നു ഫിഗോയുടെ ഉത്തരം.

ഗോള്‍ മുഖത്ത് ഏറ്റവും അപകടകാരിയാണ് ബ്രസീലിയന്‍ റൊണാള്‍ഡോ. അതേ സമയം ഹെഡര്‍ ഗോളുകള്‍ നേടാന്‍ ക്രിസ്റ്റിയാനോക്കുള്ള കഴിവിനെയും ഫിഗോ പ്രശംസിച്ചു. ഇരുവരും മികച്ച താരങ്ങളാണെന്നും ബോക്‌സിലേക്കു കൃത്യമായി പന്തുകള്‍ എത്തിച്ചാല്‍ ടീമിന് ഗോളുകള്‍ ഉറപ്പു തരുമെന്നും ഫിഗോ പറഞ്ഞു.

ബ്രസീലിനു വേണ്ടി 98 മത്സരങ്ങളില്‍ നിന്നും 62 ഗോളുകള്‍ നേടിയിട്ടുള്ള നസാറിയോ റൊണാള്‍ഡോ 2002ലെ ലോകകിരീടം ടീമിനു നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന റൊണാള്‍ഡോ 2011ലാണ് വിരമിക്കുന്നത്. നിലവില്‍ ലാലിഗ ക്ലബ് റയല്‍ വയ്യലോളിഡിന്റെ ഉടമയാണ് ബ്രസിലിയന്‍ താരം.

നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളില്‍ ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനൊപ്പം യൂറോ കപ്പ് നേടിയിട്ടുള്ള റൊണാള്‍ഡോ നിലവില്‍ യുവന്റസിനൊപ്പവും തകര്‍പ്പന്‍ ഫോമിലാണ്.


Next Story

Related Stories