TopTop
Begin typing your search above and press return to search.

ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്മാരെ തകർത്ത് ജംഷഡ്പുരിന് ജയം

ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്മാരെ തകർത്ത് ജംഷഡ്പുരിന് ജയം

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ജംഷഡ്പുര്‍ എഫ്.സിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരെ ജംഷഡ്പുര്‍ തോല്‍പ്പിച്ചത്. ജയത്തോടെ ജംഷഡ്പുര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. പാബ്ലോ മോര്‍ഗദോ, മരിയോ ആര്‍ക്സ്,കാര്‍ലോസ് കാള്‍വോ എന്നിവരാണ് ജംഷദ്പുരിനു വേണ്ടി ഗോളടിച്ചത്. റാഫേല്‍ അഗസ്റ്റോയാണ് ചെന്നെയിലെ ആശ്വാസ ഗോള്‍ നേടിയത്.

മത്സരത്തിന്‍െര്‍ പതിനാലാം മിനുട്ടിലാണ് പാബ്ലോ മോര്‍ഗദോയിലൂടെ ജംഷെദ്പുര്‍ ആദ്യ ഗോള്‍ നേടിയത്. ഏറെ വൈകാതെ 29 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കാര്‍ലോസ് കാള്‍വോ ലീഡുയര്‍ത്തി. ജെറിയുടെ പിഴവിലൂടെ ലഭിച്ച പെനാല്‍റ്റിയാണ് കാര്‍ലോസ് കാള്‍വോ ഗോളാക്കി മാറ്റിയത്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന്റെ ലീഡായിരുന്നു ജംഷെദ്പൂരിനു നേടാന്‍ കഴിഞ്ഞത്.

രണ്ടാം പകുതിയില്‍ നെല്‍സണിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ചെന്നെയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റിയെടുത്ത റാഫേല്‍ അഗസ്റ്റോയ്ക്ക് പിഴച്ചില്ല. എന്നാല്‍ എഴുപത്തിരണ്ടാം മിനുറ്റില്‍ ജംഷദ്പുര്‍ എഫ്. സി തിരിച്ചടിച്ചു. മരിയോ ആര്‍ക്സിലൂടെയാണ് ജംഷദ്പുര്‍ ലീഡ് രണ്ടായി ഉയര്‍ത്തി. മത്സരത്തില്‍ പെനല്‍റ്റിയിലൂടെ നേടിയ ഗോള്‍ അല്ലാതെ മറ്റൊന്നും സ്‌കോര്‍ ചെയ്യാന്‍ ചെന്നെയ്ക്കായില്ല. കഴിഞ്ഞ സീസസണിലെ ചാമ്പ്യന്മാരുടെ പ്രതാപമൊന്നും ചെന്നൈയില്‍ നിന്ന് ഈ സീസണില്‍ ലഭിക്കുന്നില്ല. എട്ട് കളികള്‍ നേരിട്ടപ്പോള്‍ ചെന്നൈയ്ക്കിത് ആറാം തോല്‍വിയാണ്. ജയത്തോടെ ജംഷഡ്പുര്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ചെന്നൈ ഒമ്പതാം സ്ഥാനത്ത് തന്നെയാണ്.

Next Story

Related Stories