TopTop
Begin typing your search above and press return to search.

ഏഷ്യ കപ്പ്; തായ്‌ലന്‍ഡിനെ വീഴ്ത്തിയ കരുത്തുമായി ഇന്ത്യ ഇന്ന് യുഎഇയെ നേരിടുന്നു

ഏഷ്യ കപ്പ്; തായ്‌ലന്‍ഡിനെ വീഴ്ത്തിയ കരുത്തുമായി ഇന്ത്യ ഇന്ന് യുഎഇയെ നേരിടുന്നു

ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ ആദ്യ ജയത്തിന് ശേഷം പ്രതീക്ഷകളുമായി ഇന്ത്യ വീണ്ടും ഇറങ്ങുന്നു. രണ്ടാം ഗ്രൂപ്പ് മല്‍സരത്തില്‍ ആതിഥേയരായ യുഎഇ ആണ് ഇന്ത്യയുടെ ഇന്നത്തെ എതിരാളി. തുടര്‍ച്ചയായ രണ്ടാം ജയം നേടി നോക്കൗട്ട് റൗണ്ടിലെത്തുകയാകും ഇന്ത്യയുടെ ലക്ഷ്യം. ആദ്യ കളിയില്‍ തായ്ലാന്‍ഡിനെ തകര്‍ത്ത ആത്മവിശ്യാസത്തിലാണ് ഇന്ത്യ. ഒന്നിനെതിരെ നാലു ഗോളുക്കായിരുന്നു ഇന്ത്യയുടെ ജയം.

തായ്ലാന്‍ഡിനെതിരെ തിളങ്ങിയ സ്റ്റാര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയില്‍ തന്നെയാകും ഇന്ത്യന്‍ പ്രതീക്ഷ. മത്സരത്തില്‍ ഇരട്ടഗോളോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായി ഛേത്രി മാറിയിരുന്നു. യുഎഇയ്ക്കെതിരേ ഇന്നത്തെ കളിയിലും മലയാളി താരം ആഷിഖ് കരുണിയനെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ട്.

തായ്ലാന്‍ഡിനെതിരേ പരീക്ഷിച്ച അതേ തന്ത്രം യുഎഇയ്ക്കെതിരേയും ഇന്ത്യന്‍ കോച്ച് കോണ്‍സ്റ്റന്റൈന്‍ പരീക്ഷിക്കാനാണ് സാധ്യത. ആദ്യപകുതിയില്‍ പ്രതിരോധത്തിലൂന്നിയുള്ള കളി പുറത്തെടുത്ത ഇന്ത്യ രണ്ടാംപകുതിയില്‍ അറ്റാക്കിങ് ഫുട്ബോളിലൂടെ തായ് ടീമിനെ മുക്കുകയായിരുന്നു. അതേസമയം യുഎഇയ്ക്ക് ഇന്നത്തെ മല്‍സരം ഏറെ നിര്‍ണായകമാണ്. ആദ്യ കളിയില്‍ ബഹ്റൈനുമായി ഗോള്‍രഹിത സമനില വഴങ്ങിയ ആതിഥേയര്‍ക്ക് നോക്കൗട്ട് റൗണ്ട് പ്രതീക്ഷ സജീവമാക്കണമെങ്കില്‍ ഇന്ത്യക്കെതിരേ ജയം അനിവാര്യമാണ്.

ഇന്ത്യ- ഗുര്‍പ്രീത് സിങ് സന്ധു, പ്രീതം കോട്ടാല്‍, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, സുഭാശിഷ് ബോസ്, ഉദാന്ത സിങ്, പ്രണോയ് ഹല്‍ദര്‍, അനിരുദ്ധ് ഥാപ്പ, ഹാളിചരണ്‍ നര്‍സറെ, സുനില്‍ ഛേത്രി, ആഷിഖ് കുരുണിയന്‍. യുഎഇ- ഈസ, അല്‍ അബാബി, മുബാറക്ക്, ജുമ, സലേഹ്, അല്‍ ഹമ്മദി, റഷീദ്, അമെര്‍ റഹ്മാന്‍, ഇസ്മായില്‍, ഖലീല്‍, മബ്ഖൂത്ത്.

Next Story

Related Stories