TopTop
Begin typing your search above and press return to search.

യൂറോപ്പ ലീഗില്‍ നാപോളിക്കെതിരെ  ആഴ്‌സണലിന് ജയം

യൂറോപ്പ ലീഗില്‍ നാപോളിക്കെതിരെ  ആഴ്‌സണലിന് ജയം

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ നാപോളിക്കെതിരെ ആഴ്സണലിന് ജയം. ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ആഴ്സണലിന്റെ ജയം. ആദ്യ പകുതിയില്‍ പിറന്ന രണ്ടു ഗോളുകളാണ് മത്സരത്തില്‍ ആഴ്സണലിന് നേട്ടമായത്. പരജായപ്പെട്ടതോടെ സെമി ഉറപ്പിക്കാന്‍ നാപോളിക്ക് സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ രണ്ടു ഗോളിന്റെ ലീഡ് മറികടക്കണം.

മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ഉണര്‍ന്ന് കളിച്ചാണ് ആഴ്‌സണല്‍ ആദ്യഗോള്‍ നേടിയത്. മത്സരത്തിന്റെ 14ആം മിനുട്ടില്‍ റാംസിയിലൂടെയാണ് ആഴ്‌സല്‍ ഗോള്‍ നേടിയത്. മികച്ച മുന്നേറ്റത്തിലൂടെ റാംസി ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തപ്പോള്‍

മറ്റൊരു സെല്‍ഫ് ഗോളിലാണ് ആഴ്‌സണലിന് രണ്ടാം ഗോള്‍ ലഭിച്ചത്. കൗലിബലിയുടെ സെല്‍ഫ് ഗോളായിരുന്നു അത്. നാപോളിയില്‍ നിന്ന് പന്ത് പിടിച്ചെടുത്ത ടോരെര നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് താരത്തിന്റെ ഷോട്ട് കൗലിബലിയുടെ ദേഹത്ത് തട്ടി സ്വന്തം വല തന്നെ കുലുക്കിയത്. ഇതോടെ ലീഡ് ആഴ്‌സണല്‍ ലീഡ് ഇരട്ടിയായി. ഗോള്‍ നേടാന്‍ നിരവധി അാവസരങ്ങള്‍ ലഭിച്ചെങ്കിലും നാപോളി പ്രതിരോധ നിര അനുവദിച്ചില്ല.

Next Story

Related Stories