TopTop
Begin typing your search above and press return to search.

ഏറ്റവും വിലയേറിയ ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരം

ഏറ്റവും വിലയേറിയ ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരം

ക്ലബ് ലോകത്തെ റെക്കോര്‍ഡ് കൈമാറ്റ തുകയ്ക്ക് ആഴ്‌സണില്‍ എത്തിയിരിക്കുകയാണ് ആഫ്രിക്കന്‍ ഫുട്‌ബോളറായ നിക്കോളാസ് പെപെ. ഫ്രഞ്ച് ക്ലബായ ലില്ലേയില്‍ നിന്ന് അഞ്ച് വര്‍ഷത്തെ കരാറിലാണ് താരം ലണ്ടന്‍ ക്ലബ്ബിലെത്തിയിരിക്കുന്നത്. ക്ലബ്ബ് റെക്കോര്‍ഡ് തുകയായ 80 മില്യണ്‍ യൂറോ നല്‍കിയാണ് ആഴ്‌സണല്‍ താരത്തെ ടീമില്‍ എത്തിച്ചത്. ഐവറി കോസ്റ്റ് ദേശീയ ടീം അംഗമാണ് പെപെ.

മികച്ച പ്രകടനം കാഴ്ചവെച്ച് വരുന്ന പെപെ യൂറോപിലെ പ്രമുഖ ടീമുകള്‍ നോട്ടമിട്ടിരുന്ന താരമാണെന്ന് ആഴ്‌സണല്‍ പരിശീലകന്‍ യുനൈ എംറി പറഞ്ഞു. ട്രാസ്ഫര്‍ ജാലകത്തില്‍ പെപെയെ ടീമില്‍ എത്തിക്കുക തന്നെ ആയിരുന്നു ഞങ്ങളുടെ മുഖ്യ ലക്ഷ്യം. ടീമില്‍ പെപെയുടെ സാനിധ്യം കൂടുതല്‍ ശക്തി പകരുന്നതിനൊപ്പം കൂടുതല്‍ ഗോള്‍ നേട്ടങ്ങള്‍ക്കും കാരണമാക്കും യുനൈ എംറി പറഞ്ഞു. അതേസമയം ഇത് വലിയ അംഗീകാരമായി കരുതുന്നതായും ഈ നേട്ടം തന്നെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ലെന്നും ഒത്തിരിയേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഇവിടെ വരെ എത്തിയതെന്നും നിക്കോളാസ് പെപെ പ്രതികരിച്ചു.

സീസണില്‍ ഫ്രഞ്ച് ലീഗില്‍ നടത്തിയ അവിസ്മരണീയ പ്രകടനമാണ് താരത്തെ സ്വന്തമാക്കാന്‍ ആഴ്‌സണലിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ ലില്ലേയെ ലീഗ് 1 ല്‍ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് പെപെ. കഴിഞ്ഞ സീസണില്‍ 22 ഗോളുകളും 11 അസിസ്റ്റുകളും താരം നേടിയിരുന്നു. അറ്റാക്കിങ് റോളില്‍ ഇടത്, വലത് വിങ്ങിലും ഒരേ പോലെ കളിക്കാന്‍ സാധിക്കുന്ന താരമാണ് പെപെ.

Next Story

Related Stories