ലാലിഗയില്‍ കിരീടം ഉറപ്പിച്ച് ബാഴ്സലോണ മുന്നോട്ട്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തൊല് ലെവന്റെയെ തോല്‍പ്പിച്ചതോടെയാണ് ബാഴ്സലോണ കിരീടം ഉറപ്പിച്ചത്. ആദ്യം മെസിയെ ഇറക്കാതെ മൈതാനത്തിറങ്ങിയ ബാഴ്സ അവസാന നിമിഷം താരത്തെ ക്ഷണിച്ചതോടെ വിജയം കുറിക്കുകയായിരുന്നു. മെസ്സി നേടിയ ഏക ഗോളിലൂടെ ബാഴ്സ വിജയം നേടിയത്. മെസ്സിയെ കൂടാതെ പികെയും ബുസ്കെറ്റ്സും ആദ്യ ഇലവനില്‍ കളിച്ചില്ല. അതേസമയം കിരീടം ഉറപ്പിക്കാന്‍ ആയത് ബാഴ്സലോണയ്ക്ക് ലിവര്‍പൂളിനെ നേരിടും മുമ്പ് ആത്മവിശ്വാസം നല്‍കും.
ലാലിഗയില്‍ ഇന്നത്തെ ജയത്തോടെ 35 മത്സരങ്ങളില്‍ നിന്ന് 83 പോയന്റായി ബാഴ്സലോണയ്ക്ക്. അത്ലറ്റിക്കോ മാഡ്രിഡിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 74 പോയന്റാണുള്ളത്. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അത്ലറ്റിക്കോ മാഡ്രിഡിന് 83 പോയിന്റ് മാത്രമേ നേടാനാകു. ഹെഡ് ടു ഹെഡ് മികവ് ഉള്ളത് കൊണ്ട് ഈ 83 പോയിന്റ് മതി ബാഴ്സലോണക്ക് കിരീടം നേടാന്‍.
26ആം തവണയാണ് ബാഴ്സലോണ ലാലിഗ കിരീടം ഉയര്‍ത്തുന്നത്. റയല്‍ മാഡ്രിഡിന്റെ കിരീട നേട്ടത്തിനോട് അടുക്കുകയാണ് ബാഴ്സലോണ. 33 കിരീടങ്ങളാണ് റയല്‍ മാഡ്രിഡിനുള്ളത്. അവസാന 11 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ബാഴ്സലോണയുടെ എട്ടാം ലീഗ് കിരീടം കൂടിയാണ് ഇത്. മെസ്സിയുടെ പത്താം ലാലിഗ കിരീടവും.