കായികം

‘ലോകകപ്പിന് യോഗ്യത നേടാന്‍ പോലും അമേരിക്കക്ക് കഴിഞ്ഞിട്ടില്ല’: ട്രംപിന് മറുപടിയുമായി ബ്രസീല്‍ കോച്ച്

‘ഫുട്ബോളിന്റെ സ്വന്തം രാജ്യം ഇപ്പോള്‍ കുറച്ചു പരുങ്ങലിലാണല്ലോ’ എന്ന് ട്രംപ് പരിഹാസ സ്വരത്തില്‍ പറഞ്ഞിരുന്നു.

ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ ബ്രസിലിനെ കളിയാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്ബ്രസീല്‍പരിശീലകന്‍ ടിറ്റെയുടെ മറുപടി എത്തി. കഴിഞ്ഞ മാസം അവസാനം വൈറ്റ് ഹൗസില്‍ ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ സന്ദര്‍ശനത്തിയപ്പോഴാണ് ട്രംപ്, ബ്രസീല്‍ ഫുട്ബോള്‍ ടീമിന്റെ പ്രകടനത്തെ പരിഹസിച്ചത്.

ഒരു ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ ട്രംപ്- ‘ഫുട്ബോളിന്റെ സ്വന്തം രാജ്യം ഇപ്പോള്‍ കുറച്ചു പരുങ്ങലിലാണല്ലോ’ എന്ന് പരിഹാസ സ്വരത്തില്‍ പറഞ്ഞിരുന്നു. ലോകകപ്പിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബെല്‍ജിയത്തോട് തോല്‍വി ഏറ്റു വാങ്ങി ബ്രസീല്‍ ക്വാര്‍ട്ടറില്‍ നിന്ന് പുറത്തായത് ചൂണ്ടികാണിച്ചായിരുന്നു ട്രംപിന്റെ പരിഹാസം.

ട്രംപിന്റെ പരിഹാസത്തിനുള്ള പ്രസ്താവനയെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ടിറ്റെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു – ‘ബ്രസീല്‍ ഇതു വരെ അഞ്ചു തവണ ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട്. ചരിത്രപരമായി ഞങ്ങള്‍ എത്രത്തോളം മുന്നിലാണെന്ന കാര്യം ട്രംപിന് അറിയാതിരിക്കാന്‍ വഴിയില്ല. മികച്ച ടീമുണ്ടായിട്ടും ലോകകപ്പിന് യോഗ്യത നേടാന്‍ പോലും അമേരിക്കക്കു കഴിഞ്ഞിട്ടില്ല.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍