TopTop
Begin typing your search above and press return to search.

ചാമ്പ്യന്‍സ് ലീഗ്: സാലാ മാജിക്കിൽ ലിവർപൂളിന് ജയം; ബാഴ്‌സലോണ- ടോട്ടൻഹാം മത്സരം സമനില

ചാമ്പ്യന്‍സ് ലീഗ്: സാലാ മാജിക്കിൽ ലിവർപൂളിന് ജയം; ബാഴ്‌സലോണ- ടോട്ടൻഹാം മത്സരം സമനില
ചാമ്പ്യന്‍ലീഗില്‍ ബാഴ്സലോണ ടോട്ടനം മത്സരം സമനിലയില്‍, ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പി.എസ്.ജി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പ്പിച്ചു. നാപോളിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കി.

സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ വിജയം നേടിയെടുക്കാന്‍ ബാഴ്‌സയ്ക്കായില്ല. മത്സരത്തിന്റെ ഏഴാംമിനിറ്റില്‍ ഔസ്മാന്‍ ഡെംബെലെ ഗോള്‍ നേടി ലീഡ് നേടിയെങ്കിലും 85 ാം മിനുട്ടില്‍ ലൂക്കാസ് മോറയിലൂടെ ടോട്ടനം ഗോള്‍ മടക്കി. 14 പോയിന്റ് നേടിയ ബാഴ്സലോണയാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. എട്ട് പോയിന്റുള്ള ടോട്ടനം രണ്ടാംസ്ഥാനം നിലനിര്‍ത്തി.

ഗ്രൂപ്പ് സി മത്സരത്തില്‍ പിഎസ്ജിയൂടേത് ആധികാരിക വിജയമായിരുന്നു. പി.എസ്.ജി നാല് ഗോളുകള്‍ നേടിയപ്പോള്‍, ഒരു ഗോള്‍ മാത്രമാണ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിന് മടക്കാനായത്. കവാനി, നെയ്മര്‍, മാര്‍ക്വിനോസ്, എംബാപ്പെ എന്നിവര്‍ പി.എസ്.ജിക്കായി ഗോള്‍ നേടിയപ്പോള്‍ മാര്‍കോ ഗോബെലിചാണ് റെഡ്സ്റ്റാറിനായി സ്‌കോര്‍ ചെയ്തത്.

ആവേശം നിറഞ്ഞ മത്സരത്തില്‍ ഏക ഗോളിന് നാപോളിയെ തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. ഇതോടെ നാപോളിക്കും ലിവര്‍പൂളിനും ഒമ്പതു പോയന്റ് വീതമായി. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ ലിവര്‍പൂളിനെ രക്ഷിച്ചത് മൊഹമ്മദ് സലായാണ്. ലിവര്‍പൂളിന്റെ ഏക ഗോള്‍ നേടിയതും സലായാണ്. 35ാം മിനിറ്റിലായിരുന്നു് സലായില്‍ നിന്ന് ലിവര്‍പൂളിനായി ഗോള്‍ പിറന്നത്. എന്നാല്‍ ഗോള്‍ ആക്കാവുന്ന നിരവധി അവസരങ്ങള്‍ ലിവര്‍പൂള്‍ പാഴാക്കിയത് ലീഡുയർത്തുന്നതിൽ നിന്നും ഇംഗ്ളീഷ് പടക്കുതിരകളെ തടഞ്ഞു.

Next Story

Related Stories