TopTop

മാഡ്രിഡില്‍ റൊണാള്‍ഡോയും സംഘവും വീണു

മാഡ്രിഡില്‍ റൊണാള്‍ഡോയും സംഘവും വീണു
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ യുവന്റസിന് തോല്‍വി. ഇറ്റാലിയന്‍ ലീഗില്‍ തോല്‍വി അറിയാതെ മുന്നേറുകയായിരുന്ന യുവന്റസ്, അന്റോയ്ന്‍ ഗ്രീസ്മാനും സംഘത്തിനും മുന്നില്‍ പരാജയപ്പെടുകയായിരുന്നു.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡ് യുവന്റസിനെ പരാജയപ്പെടുത്തിയത്. മാഡ്രിഡിനായി യുവാന്‍ ഗോഡിനും ജോസ് ജിമിനസുമാണ് ലക്ഷ്യം കണ്ടത്. 78, 83 മിനിറ്റിലായിരുന്നു ജിമിനസും യുവാന്‍ ഗോഡിനും ഗോളുകള്‍ നേടിയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു ഫ്രീ കിക്ക് മാത്രമായുരുന്നു ആദ്യ പകുതിയില്‍ പ്രധാന ഗീക്ക് ശ്രമം. ആ ഫ്രീകിക്ക് ഒരു മാരക സേവിലൂടെ ഒബ്ലക് തടഞ്ഞു. രണ്ടാം പകുതിയില്‍ കളി അത്‌ലറ്റിക്കോ മാഡ്രിഡ് പിടിച്ചെടുത്തു. മത്സരത്തില്‍ 64 ശതമാനം പന്തടക്കവുമായി യുവന്റസ് ആധിപത്യം പുലര്‍ത്തിയിരുന്നുവെങ്കിലും, കളി അവസാനിക്കാനിരിക്കേ ഗോള്‍ വഴങ്ങുകയായിരുന്നു.

Next Story

Related Stories