TopTop
Begin typing your search above and press return to search.

ഇരട്ടഗോളടിച്ച് ഡി മരിയ; പിഎസ്ജി ഫ്രഞ്ച് കപ്പ് സെമിയില്‍

ഇരട്ടഗോളടിച്ച് ഡി മരിയ; പിഎസ്ജി ഫ്രഞ്ച് കപ്പ് സെമിയില്‍

ഫ്രഞ്ച് കപ്പ് സെമിയില്‍ പ്രവേശിച്ച് പിഎസ്ജി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ദിജോണിനെ പരാജയപ്പെടുത്തിയാണ് പിഎസ്ജി സെമിയില്‍ കടന്നത്. മത്സരത്തില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തിന്റെ പ്രകടനം പിഎസ്ജിക്ക് ജയം അനായാസമാക്കി. ഇരട്ട ഗോളുകളുമായാണ് അര്‍ജന്റീനിയന്‍ സൂപ്പര്‍ സ്റ്റാര്‍ ഏയ്ഞ്ചല്‍ ഡി മരിയ തിളങ്ങിയത്. ടീമിനായി ബല്‍ജിയം താരം തോമസ് മുനിയെയാണ് മറ്റൊരു ഗോള്‍ സ്‌കോര്‍ ചെയ്തത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകളുടെ ലീഡ് നേടാന്‍ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു. ഡി മരിയയുടെ ഇരട്ട ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്. മത്സരത്തിന്റെ എട്ടാം മിനിട്ടിലായിരുന്നു താരത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. പിന്നീട് 28 ാം മിനിറ്റില്‍ കിട്ടിയ അവസരവും താരം ലക്ഷ്യത്തിലെത്തിച്ചു. എഴുപത്തിയാറാം മിനുട്ടിലാണ് പിഎസ്ജി ബെല്‍ജിയന്‍ താരത്തിന്റെ ഗോളില്‍ സെമി ഉറപ്പിച്ചത്.

Next Story

Related Stories