TopTop
Begin typing your search above and press return to search.

കോപ്പ അമേരിക്കക്ക് അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു; ദിബാലയും അഗ്യൂറോയും ഇടം നേടി, മൗറോ ഇക്കാര്‍ഡി പുറത്ത്

കോപ്പ അമേരിക്കക്ക് അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു; ദിബാലയും അഗ്യൂറോയും ഇടം നേടി, മൗറോ ഇക്കാര്‍ഡി പുറത്ത്

കോപ്പ അമേരിക്കകായുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്റര്‍ മിലാന്‍ സ്ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡി ടീമില്‍ ഇടം നേടിയില്ല. സീസണില്‍ മോശം ഫോം തുടര്‍ന്നെങ്കിലും യുവന്റസ് താരം പൗലോ ദിബാല ടീമില്‍ സ്ഥാനം നിലനിര്‍ത്തി. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ടീമിലുണ്ട്. മെസ്സിയും അഗ്യൂറോയുമാണ് ആക്രമണത്തിലെ പ്രധാനികള്‍.

ജൂണ്‍14 മുതല്‍ ജൂലൈ 7 വരെ അരങ്ങേറുന്ന കോപ്പ അമേരിക്ക ബ്രസീലിലാണ് ഇത്തവണ. ഏറെ നാളായി മെസ്സി കാത്തിരിക്കുന്ന രാജ്യാന്തര കിരീടം ഇത്തവണയെങ്കിലും നേടാനാകും എന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക് ഉള്ളത്.

അര്‍ജന്റീന ടീം :

GK: Armani, Marchesin, Andrada;

DF: Otamendi, Funes Mori, Foyth, Pezella, Tagliafico, Casco, Saravia;

MF: Acuna, Paredes, De Paul, G.Rodriguez, Lo Celos, Di Maria, Pereyra, E.Palacios;

FW: Messi, Dybala, Aguero, Lautaro, M.Suarez.


Next Story

Related Stories