TopTop
Begin typing your search above and press return to search.

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയോട് പരാജയം ഏറ്റുവാങ്ങി റയല്‍ മാഡ്രിഡ്

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയോട് പരാജയം ഏറ്റുവാങ്ങി റയല്‍ മാഡ്രിഡ്

എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്‌സലോണയോട് പരാജയം ഏറ്റുവാങ്ങി റയല്‍ മാഡ്രിഡ്. ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ഏപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സലോണ ജയം നേടിയത്. മൂന്ന് ദിവസം മുമ്പ് കോപ ഡെല്‍ റേയിലും റയലിന്റെ ഹോമില്‍ വന്ന് ബാഴ്‌സലോണ വിജയിച്ചിരുന്നു. അന്ന് 3-0 ആയിരുന്നു സ്‌കോര്‍. 26ആം മിനുട്ടില്‍ സര്‍ജിയോ റോബേര്‍ട്ടുടെ പാസില്‍ നിന്ന് ഒരു മനോഹര ഫിനിഷിലൂടെയാണ് റാകിറ്റിച് ബാഴ്‌സലോണയെ മുന്നിലെത്തിച്ചത്. ആ ഗോള്‍ മതിയായിരുന്നു ബാഴ്‌സക്ക് മൂന്ന് പോയന്റ് സ്വന്തമാക്കാന്‍. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഏകാകൃത ബാഴ്‌സയ കാണിച്ചതിനാല്‍ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ന് റയല്‍ മാഡ്രിഡിനായില്ല.

തുടര്‍ച്ചയായ നാലാം തവണയാണ് റയല്‍ മാഡ്രിഡിന്റെ ഹോമില്‍ ചെന്ന് ബാഴ്‌സലോണ വിജയിക്കുന്നത്. ജയത്തോടെ ബാഴ്‌സലോണക്ക് 60 പോയന്റായി. മൂന്നാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 12 പോയന്റും രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ 10 പോയന്റും മുന്നിലാണ് ഇപ്പോള്‍ ബാഴ്‌സലോണക്കുള്ളത്.


Next Story

Related Stories