TopTop
Begin typing your search above and press return to search.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ച് വരവാണ് ലക്ഷ്യം: ഒലെ സോൾഷെയർ

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ച് വരവാണ് ലക്ഷ്യം: ഒലെ സോൾഷെയർ

പ്രീമിയിര്‍ ലീഗില്‍ തുടക്കത്തിലെ മോശം പ്രകടനം കാഴ്ചവെയക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചു വരവാണ് ആഗ്രഹിക്കുന്നതെന്ന് ക്ലബില്‍ താല്‍ക്കാലിക പരിശീലകനായി എത്തിയ ഒലെ ഗണാര്‍ സോള്‍ഷ്യാര്‍. തന്റെ പ്രധാന ലക്ഷ്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നല്ല ഫുട്‌ബോള്‍ കളിക്കുക എന്നതാണ്. ക്ലബിനായുള്ള ആദ്യ അഭിമുഖത്തിലാണ് ഒലെ ഗണാര്‍ സോള്‍ഷ്യാര്‍ പ്രതികരിച്ചത്.

ആരാധകര്‍ ആഗ്രഹിക്കുന്ന അര്‍ഹിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വര്‍ഷങ്ങളായി അറിയപ്പെടുന്ന ഫുട്‌ബോള്‍ ഈ ടീമിന് കളിക്കാന്‍ ആകും. നേരത്തെ ഡിഫന്‍സീവ് ഫുട്‌ബോള്‍ കളിക്കുന്നു എന്നതായിരുന്നു മുന്‍ പരിശീലകനായ മൗറീനോയ്ക്ക് എതിരെ ഉണ്ടായിരുന്ന പ്രധാന വിമര്‍ശനം. കളിക്കാര്‍ അവര്‍ കളിക്കുന്ന ഫുട്‌ബോള്‍ ആസ്വദിക്കുന്നുണ്ട് എന്ന് ഉറപ്പിക്കാന്‍ താന്‍ ശ്രമിക്കും. തനിക്ക് വളരെ നല്ല സ്‌ക്വാഡാണ് ഉള്ളത്. ഇവര്‍ക്ക് സഹായി ആയി നില്‍ക്കുകയാണ് തന്റെ ജോലി എന്നും സോള്‍ഷ്യര്‍ പറഞ്ഞു.

https://twitter.com/ManUtd/status/1075820612759609344

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിശീലിപ്പിക്കുക എന്നത് അഭിമാനകരമാണ്. പക്ഷെ തന്റെ ജോലി എന്താണെന്ന് തനിക്ക് അറിയാം എന്നും പുതിയ പരിശീലകനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എത്തിക്കുന്നത് വരെ ക്ലബിനെ സഹായിക്കാന്‍ താന്‍ ഉണ്ടാകുമെന്നും ഒലെ പറഞ്ഞു. കാര്‍ഡിഫിനെതിരായ മത്സരത്തോടെയാകും ഒലെ പരിശീലകനായി യുണൈറ്റഡില്‍ അരങ്ങേറുക.

Next Story

Related Stories