TopTop
Begin typing your search above and press return to search.

യൂറോ കപ്പ് യോഗ്യതാ റൗണ്ട്; സ്റ്റെര്‍ലിംഗിന്റെ ഹാട്രിക്കില്‍ ഇംഗ്ലണ്ടിന് ജയം

യൂറോ കപ്പ് യോഗ്യതാ റൗണ്ട്; സ്റ്റെര്‍ലിംഗിന്റെ ഹാട്രിക്കില്‍ ഇംഗ്ലണ്ടിന് ജയം
ഏതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് വിജയിച്ച് യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ചെക്ക് റിപബ്ലിക്കിനെതിരായ മത്സരത്തില്‍ ഇംഗ്ലീഷ് യുവനിത എതിരാളികളെ തകര്‍ത്ത് തരിപ്പണമാക്കി. മാഞ്ചസ്റ്റര്‍ സിറ്റി താരം സ്റ്റെര്‍ലിംഗിന്റെ ഹാട്രിക്കാണ് ജയത്തില്‍ നിര്‍ണായകമായത്.

പരിക്ക് കാരണം ഇംഗ്ലണ്ടിന്റെ പല താരങ്ങളും ഈ മത്സരത്തില്‍ ഇറങ്ങിയിരുന്നില്ല. 24, 62, 68 മിനുട്ടുകളില്‍ ആയിരുന്നു സ്റ്റെര്‍ലിംഗിന്റെ ഗോളുകള്‍. സ്റ്റെര്‍ലിംഗ് ഈ നാസം നേടുന്ന രണ്ടാം ഹാട്രിക്കാണിത്. ഈ മാസം തന്നെ സിറ്റിക്ക് വേണ്ടി വാറ്റ്‌ഫോര്‍ഡിനെതിരെയും സ്റ്റെര്‍ലിങ്വ് ഹാട്രിക്ക് നേടിയിരുന്നു. ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ മറ്റൊരു ഗോള്‍ നേടിയത്. ഒരു ഗോള്‍ സെല്‍ഫ് ഗോളിലൂടെയും ആയിരുന്നു. യുവ താരങ്ങളായ സാഞ്ചോ, ഹുഡ്‌സണ്‍ ഒഡോയ്, ഡെക്ലാന്‍ റൈസ് എന്നിവരൊക്കെ ഇന്നലെ ഇംഗ്ലണ്ടിനായി കളത്തില്‍ ഇറങ്ങി.

Next Story

Related Stories