TopTop
Begin typing your search above and press return to search.

അണ്ടര്‍ 17 ലോകകപ്പിന്റെ ആതിഥേയത്വത്തില്‍ നിന്ന് പെറുവിനെ ഒഴിവാക്കി ഫിഫ

അണ്ടര്‍ 17 ലോകകപ്പിന്റെ ആതിഥേയത്വത്തില്‍ നിന്ന് പെറുവിനെ ഒഴിവാക്കി ഫിഫ

അണ്ടര്‍ 17 ലോകകപ്പിന്റെ ആതിഥേയത്വത്തില്‍ നിന്ന് പെറുവിനെ മാറ്റിനിര്‍ത്തി ഫിഫ നടപടി. മത്സരങ്ങള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കാരണത്താലാണ് പെറുവിനെ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ഫിഫ ഒഴിവാക്കിയത്. ഫിഫയുടെ ബ്യൂറോ ഓഫ് കൗണ്‍സില്‍ ആണ് പെറുവിനെ ഒഴിവാക്കിയത്. 2019 ഒക്ടോബറിലായിരുന്നു ഫിഫ അണ്ടര്‍ 19 വേള്‍ഡ് കപ്പ് നടക്കേണ്ടത്. കഴിഞ്ഞ ജൂണിലാണ് പെറുവിനെ അണ്ടര്‍ 17 ലോകകപ്പിന്റെ ആതിഥേയ രാജ്യമായി തിരഞ്ഞെടുത്തത്.

ലോകകപ്പ് നടത്തുന്നതില്‍ നിന്ന് പെറുവിനെ ഒഴിവാക്കിയെങ്കിലും ഭാവിയില്‍ ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കാന്‍ പെറുവിനെ പരിഗണിക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ആതിഥേയ രാജ്യത്തെ ഫിഫ ഉടന്‍ തന്നെ പ്രഖ്യാപിക്കും. കഴിഞ്ഞ പ്രാവശ്യം ഇന്ത്യയാണ് അണ്ടര്‍ 17 ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. അന്ന് ഇംഗ്ലണ്ടാണ് ഇന്ത്യയില്‍ കിരീടം നേടിയത്.

Next Story

Related Stories