TopTop
Begin typing your search above and press return to search.

ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പെനാൽറ്റി കിക്കുകള്‍ അനുകരിച്ച പെണ്‍കുട്ടി താരമാകുന്നു/ വീഡിയോ

ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പെനാൽറ്റി കിക്കുകള്‍ അനുകരിച്ച പെണ്‍കുട്ടി താരമാകുന്നു/ വീഡിയോ

ലോക ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പെനല്‍റ്റി കിക്കുകള്‍ അനുകരിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഫുട്‌ബോള്‍ താരങ്ങളായ ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, പോഗ്ബ, ലോക ഫുട്‌ബോളിലെ പൊന്നുവിലയുള്ള താരങ്ങളുടെ പെനല്‍റ്റി കിക്കുകള്‍ അനുകരിച്ചു പെണ്‍കുട്ടി പോസ്റ്റ് ചെയ്ത വീഡിയോയ്ക്കാണ് മികച്ച പിന്തുണ ലഭിക്കുന്നത്. പ്രമുഖ താരങ്ങളെ അനുകരിച്ച പെണ്‍കുട്ടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്.

ഐപിഎല്‍ ടീമായിരുന്ന റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ ഗോയങ്കയാണ് ലോകഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളുടെ പെനല്‍റ്റി കിക്കുകള്‍ അനുകരിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്തത്. നാലുപേരുടെ ജേഴ്‌സി അണിഞ്ഞ് പെണ്‍കുട്ടി എടുക്കുന്ന കിക്കുകള്‍ കണ്ടാല്‍ യഥാര്‍ത്ഥ മെസിയും റൊണാള്‍ഡോയും നെയ്മറുമെല്ലാം കൈയടിക്കും. കാരണം അത്രമാത്രം പൂര്‍ണതയോടെയാണ് ഈ പെണ്‍കുട്ടി ഇവരെ അനുകരിക്കുന്നത്.

https://twitter.com/hvgoenka/status/1066653331093827585


Next Story

Related Stories