ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക് എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് തുറന്ന് പറയുകയാണ് സിറ്റി പരിശീലകന് പെപ് ഗ്വാര്‍ഡിയോള. ലീഗില്‍ അട്ടിമറികളുടെ കാലമാണ് അതുകൊണ്ട് തന്നെ നിലവിലെ സ്ഥിതിയില്‍ അനായാസം കിരീടം നേടുക എന്നത് ചിന്തിക്കാന്‍ കഴിയുന്നതല്ലെന്നും ഗ്വാര്‍ഡിയോള പറയുന്നു.
ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് പുറത്തായത് കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആണോ ചാമ്പ്യന്‍സ് ലീഗ് കിരീട സാധ്യത എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗ്വാര്‍ഡിയോള. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ റയല്‍ മാഡ്രിഡ് പുറത്തായത് കൊണ്ട് മാത്രം കാര്യമില്ല എന്ന് ഗ്വാര്‍ഡിയോള പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കുള്ള പ്രധാന വെല്ലുവിളി റൊണാള്‍ഡോ ആണ്. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഹാട്രിക്ക് അടിച്ച് യുവന്റസിനെ ക്വാര്‍ട്ടറില്‍ എത്തിച്ചിരിക്കുകയാണ് അദ്ദേഹം. റൊണാള്‍ഡോയെ ചാമ്പ്യന്‍സ് ലീഗ് കിരീടം മോഹത്തോടെയാണ് യുവന്റസ് റൊണാള്‍ഡോയെ വാങ്ങിയത്. ആ സമ്മര്‍ദ്ദം മുഴുവനും ഉണ്ടായിട്ടും ഹാട്രിക്ക് അടിക്കാന്‍ റൊണാള്‍ഡോയ്ക്ക് ആയി. ഇത്തരത്തിലുള്ള താരങ്ങളെയാണ് ചാമ്പ്യന്‍സ് ലീഗില്‍ നേരിടേണ്ടത്. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയെടുക്കുക എന്നത് എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ലെന്നും ഗ്വാര്‍ഡിയോള പറഞ്ഞു. ഷാള്ക്കെയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറിലേക്ക് കടന്നത്.