സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് രാജിവെച്ച ഒഴിവിലേക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലക സ്ഥാനത്തേക്കു നാല് പേരെ എഐഎഫ്എഫ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. പുതിയ പരിശീലകനെ ഈ മാസം ഒന്‍പതിന് പ്രഖ്യാപിക്കും. മുന്‍ ബംഗളൂരു എഫ്സി പരിശീലകന് ആല്‍ബര്‍ട്ട് റോക്ക, മുന്‍ കൊറിയന്‍ പരിശീലകന് ലീ മിന് സുങ്, സ്വീഡന്റെ പരിശീലകനായിരുന്ന ഹകാന്‍ എറിക്സണ്, ക്രൊയേഷ്യന്‍ പരിശീലകനായിരുന്ന ഐഗോര്‍ സ്റ്റിമാക് എന്നിവരാണ് അവസാന നാലില്‍ ഉള്ളത്. ഇവരില്‍ നിന്ന് ഒരാളാകും ടീം ഇന്ത്യക്കായി ഇനി തന്ത്രങ്ങള്‍ മെനയുക.
നാല് പേരടങ്ങുന്ന പട്ടികയില്‍ ആല്‍ബര്‍ട്ട് റോക്ക പരിശീലകനായേക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നയത്. ബംഗളൂരു എഫ്സിയില്‍ അത്ഭുതങ്ങള്‍ കാണിച്ച് കൈയടി നേടിയ റോക്ക ഇന്ത്യന്‍ ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുത്താല്‍ ശോഭിക്കുമെന്നാണ് നിരീക്ഷണം.
ദക്ഷിണകൊറിയയെ രണ്ട് തവണ ലോകകപ്പില്‍ നയിച്ച ലീ മിന് സുങ് ആണ് ഈ നാല് പരിശീലകരിലെ പ്രമുഖന്. സ്വീഡന്റെ അണ്ടര്‍ 21 ടീമിന്റെ പരിശീലകനായിരുന്നു ഹകാന്‍ എറിക്സണ്. 2012 മുതല്‍ 2013 വരെ ക്രൊയേഷ്യന്‍ കോച്ചായിരുന്നു ഐഗോര്‍ സ്റ്റിമാക്. നാല് പേരുമായി ഒരിക്കല്‍ കൂടി മുഖാമുഖം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. മെയ് അവസാന വാരത്തോടെ ദേശീയ ക്യമ്പ് ആരംഭിക്കാനിരിക്കെയാണ് പുതിയ കോച്ചിനെ ദ്രുതഗതിയില്‍ നിയമിക്കുന്നത്.