UPDATES

കായികം

തന്റെ ഫുട്ബോള്‍ ക്ലബിന്റെ പേരും ലോഗോയും പുറത്തു വിട്ട് ബെക്കാം

അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്കുള്ള(എംഎല്‍എസി) ടീമിനെയാണ് ബെക്കാം സ്വന്തമാക്കിയിരിക്കുന്നത്.

ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയില്‍ ഉള്ള ക്ലബിന്റെ ഔദ്യോഗിക പേരും, ലോഗോയും പുറത്തു വിട്ടു. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്കുള്ള(എംഎല്‍എസി) ടീമിനെയാണ് ബെക്കാം സ്വന്തമാക്കിയിരിക്കുന്നത്. ഇന്റര്‍ മിയാമി എഫ്സി എന്നാണ് ക്ലബിന് പേര് നല്‍കിയിരിക്കുന്നത്.

ഇന്റര്‍ മിയാമി എഫ്സി 2020 മുതല്‍ എംഎല്‍എസില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഎല്‍എസ് കമ്മീഷണര്‍ ഡോണ്‍ ഗാര്‍ബറുമായി ബെക്കാം ഇതിനകം ചര്‍ച്ച നടത്തി കഴിഞ്ഞു.

മിയാമി കേന്ദ്രീകരിച്ച് തുടങ്ങുന്ന ക്ലബ് സ്വന്തം സ്റ്റേഡിയവും ഉടന്‍ പണിയും. കരിയറിന്റെ അവസാനത്തില്‍ അമേരിക്കന്‍ ലീഗിലായിരുന്നു ബെക്കാം കളിച്ചിരുന്നത്. അന്ന് മുതല്‍ സ്വന്തം ക്ലബ് തുടങ്ങുന്നത് സംബന്ധിച്ച് ആലോചനയിരുന്നു ഇംഗ്ലണ്ടിന്റെ ഈ മുന്‍നായകന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍