TopTop
Begin typing your search above and press return to search.

ബ്ലാസ്‌റ്റേഴ്‌സിന് ഡബിള്‍ ഷോക്ക് : ജിങ്കാന്‍ അടക്കം പ്രമുഖ താരങ്ങള്‍ ക്ലബ് വിടാനൊരുങ്ങുന്നു

ബ്ലാസ്‌റ്റേഴ്‌സിന് ഡബിള്‍ ഷോക്ക് : ജിങ്കാന്‍ അടക്കം പ്രമുഖ താരങ്ങള്‍ ക്ലബ് വിടാനൊരുങ്ങുന്നു

ഐഎസ്എല്ലിലെ തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് സൂപ്പര്‍ താരങ്ങള്‍ കൂട്ടത്തോടെ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നതായി റിപോര്‍ട്ടുകള്‍. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍, ഹാളിചരണ്‍ നര്‍സാരി,സി.കെ. വിനീത് എന്നിവരാണ് ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നതെന്ന് ഗോള്‍ ഡോട്ട് കോം ആണ് റിപോര്‍ട്ട് ചെയ്യ്തത്. ഇവര്‍ക്ക് പുറമെ ഗോള്‍ കീപ്പര്‍ ധീരജ് സിംഗ്, നവീന്‍ കുമാര്‍ എന്നിവരും ക്ലബ്ബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സുമായി ഒന്നരവര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് ജിങ്കാന്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നത്. 2014 മുതല്‍ ജിങ്കാന്‍ ബ്ലാസ്റ്റേഴ്‌സിലുണ്ട്. സി കെ വിനീത് ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ ക്ലബ്ബില്‍ തുടര്‍ന്നേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ജനുവരിയിലെ കൂടുമാറ്റ കാലത്ത് ചെന്നൈയിന്‍ എഫ്സിയിലേക്കായിരിക്കും വീനിത് പോവുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിസണില്‍ ബ്ലാസ്റ്റേഴ്‌സിനായി 585 മിനിട്ട് കളിച്ച വിനീതിന് രണ്ട് ഗോളുകളേ നേടാനായിരുന്നുള്ളു. വിനീതിന്റെ പ്രകടനത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകകൂട്ടമായ മഞ്ഞപ്പട രംഗത്തെത്തുകയും ഇതിനെതിരെ വിനീത് പ്രതികരിക്കുകയും ചെയ്തിരുന്നു.

ഐഎസ്എല്ലില്‍ ജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീട് തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ വിജയം നേടാനായിരുന്നില്ല. ഇതോടെ കോച്ച് ഡേവിഡ് ജെയിംസുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്‌സ് റദ്ദാക്കിയിരുന്നു.


Next Story

Related Stories