TopTop
Begin typing your search above and press return to search.

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് യുവന്റസിന്; വിജയ ഗോള്‍ റൊണാള്‍ഡോയുടെ ഹെഡ്ഡറില്‍

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് യുവന്റസിന്; വിജയ ഗോള്‍ റൊണാള്‍ഡോയുടെ ഹെഡ്ഡറില്‍

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ എ.സി മിലാനിനെ വീഴ്ത്തിയ യുവന്റസിന് എട്ടാം സൂപ്പര്‍ കപ്പ് ജയം. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളിലാണ് യുവന്റസിന്റെ ജയം. ഇതോടെ എട്ടു തവണ സൂപ്പര്‍ കപ്പ് നേടുന്ന ആദ്യ ഇറ്റാലിയന്‍ ടീമായി യുവന്റസ്. യുവന്റസ് ജേഴ്സിയില്‍ റൊണാള്‍ഡോയുടെ ആദ്യ കിരീടം ആണിത്. ഏഴു തവണ സൂപ്പര്‍ കപ്പ്് നേടിയ ടീമകളാണ് യുവന്റസും മിലാനും. ഇപ്പോള്‍ മിലാനെ കടന്നു എട്ടു തവണ സൂപ്പര്‍ കപ്പ് ഉയര്‍ത്തിയ ടീമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യുവന്റസ്.

കളിയുടെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ സാധിച്ചില്ല. മാറ്റയൂഡി ഗോള്‍ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റൊണാള്‍ഡോ മിലന്റെ ഗോള്‍ മുഖം വിറപ്പിച്ച് കൊണ്ടിരുന്നു. ഏറെ വൈകാതെ മനോഹരമായ ഹെഡ്ഡറില്‍ യുവന്റസിന്റെ വിജയ ഗോള്‍ നേടാനും സാധിച്ചു. രണ്ടു തവണ റഫറി നടത്തിയ ഇടപെടലുകള്‍ മിലാനെ സമ്മര്‍ദ്ദത്തിലാക്കി.

യുവന്റസിലെ തന്റെ ആദ്യ കിരീട നേട്ടത്തില്‍ റൊണാള്‍ഡോ പ്രതികരിച്ചു. 2019 കിരീട നേട്ടത്തോടെ തുടങ്ങാനായതില്‍ സന്തോഷം റൊണാള്‍ഡോ മറച്ച് വെച്ചില്ല. ആദ്യ കിരീടത്തോടൊപ്പം മത്സരത്തിലെ വിജയ ഗോള്‍ നേടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും ഇനി ഒട്ടേറെ കിരീടങ്ങള്‍ ആണ് ലക്ഷ്യം വെക്കുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു. സൂപ്പര്‍ കപ്പ് വിജയം തന്റെയും യുവന്റസിന്റെയും ആരാധകര്‍ക്ക് സമര്‍പ്പിക്കുകയും കൂടി ചെയ്തു ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

Next Story

Related Stories