TopTop
Begin typing your search above and press return to search.

ഡിബാലയുടെ ഗോളില്‍ ജയം; ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് ചരിത്ര നേട്ടം

ഡിബാലയുടെ ഗോളില്‍ ജയം; ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് ചരിത്ര നേട്ടം

ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ യുവന്റസിനു ജയം. എതിരില്ലാത്ത ഒരു ഗോളിന് ബൊളോഞ്ഞായെ പരാജയപ്പെടുത്തിയാണ് യുവന്റസ് വിജയം. അര്‍ജന്റീനിയന്‍ സൂപ്പര്‍ സ്റ്റാര്‍ പൗലോ ഡിബാലയാണ് യുവന്റസിന്റെ വിജയ ഗോള്‍ നേടിയത്. ഇന്നത്തെ ജയത്തോടു കൂടി സീരി എ യില്‍ ലീഡ് 16 ആയി ഉയര്‍ത്താന്‍ യുവന്റസിനായി.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം പകരക്കാരനായി ഡിബാലയെ ഇറക്കിയതിനു ശേഷമാണ് വിജയ ഗോള്‍ പിറന്നത്. എട്ടു മിനിട്ടുകള്‍ക്ക് ശേഷം മറ്റൗടിയുടെ ക്രോസ്സ് ക്ലിയര്‍ ചെയ്യാതിരുന്ന ബൊളോഞ്ഞായുടെ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് യുവന്റസ് ഗോളടിച്ചു. 67-ാം മിനിറ്റില്‍ായിരുന്നു ഡിബാലയുടെ നിര്‍ണായകഗോള്‍. 25 കളിയില്‍ 69 പോയിന്റുമായി ലീഗില്‍ യുവന്റസ് ബഹുദൂരം മുന്നിലാണ്. ലീഗ് ചരിത്രത്തില്‍ സീസണിലെ ആദ്യ 25 മത്സരങ്ങളില്‍ 22 എണ്ണം ഒരു ടീം ജയിക്കുന്നതും ആദ്യമായാണ്.

Next Story

Related Stories