TopTop
Begin typing your search above and press return to search.

ഇറ്റാലിയന്‍ ലീഗ്; യുവന്റസിന് തകര്‍പ്പന്‍ ജയം ആരാധകരെ നിരാശരാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇറ്റാലിയന്‍ ലീഗ്; യുവന്റസിന് തകര്‍പ്പന്‍ ജയം ആരാധകരെ നിരാശരാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇറ്റാലിയന്‍ ലീഗില്‍ ചീവോ വെറോണക്കെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു യുവന്റസിന്റെ ജയം. ഡഗ്ലസ് കോസ്റ്റ, ഏംരെ ചാന്‍, ഡാനിയേല്‍ രുഗ്നി എന്നിവരാണ് യുവന്റസിന് വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തത്. ഇന്നത്തെ ജയത്തോടു കൂടി ഒന്‍പത് പോയിന്റിന്റെ ലീഡാണ് നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനുള്ളത്. കോസ്റ്റ, ചാന്‍,രുഗാനി എന്നിവരുടെ ഈ സീസണിലെ ആദ്യത്തെ ഗോള് കൂടിയാണ് ഇത്. അതേസമയം യുവന്റസിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കിയത് ആരാധകരെ നിരാശരാക്കി.

മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം യുവന്റസിനായിരുന്നു. പതിമൂന്നാം മിനുട്ടില്‍ കോസ്റ്റയുടെ ഗോളിലൂടെ യുവന്റസ് ലീഡ് നേടിയത്. ചീവോയുടെ നാല്പത് കാരനായ ഗോള്‍ കീപ്പര്‍ സ്റ്റെഫാനോ സോറെന്റിനോയുടെ മികച്ച പ്രകടനമാണ് യുവന്റസിന്റെ ഗോളുകളുടെ എണ്ണം മൂന്നില്‍ ഒതുക്കിയത്. ഹാന്‍ഡ്‌ബോള്‍ വഴി ലഭിച്ച പെനാല്‍റ്റിയിലൂടെ സീരി എ ഗോളുകളുടെ എണ്ണം 15 ല്‍ എത്തിക്കാനുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ശ്രമം സോറെന്റിനോ തടഞ്ഞു. 84 മിനുട്ടില്‍ ബെര്‍ണാഡെസ്‌കിയുടെ ഫ്രീ കിക്ക് ഹെഡ്ഡറിലൂടെയാണ് രുഗാനി ഗോളാക്കി മാറ്റിയത്.

Next Story

Related Stories