TopTop
Begin typing your search above and press return to search.

'ഒരുമ ഞങ്ങളുടെ പെരുമ': ഇതാണ് കേരള ബ്ലാസ്റ്റേഴസും മഞ്ഞപ്പട ആരാധകരും

ഒരുമ ഞങ്ങളുടെ പെരുമ: ഇതാണ് കേരള ബ്ലാസ്റ്റേഴസും മഞ്ഞപ്പട ആരാധകരും

ഇതാണ് കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴസ്. ആരാധകരും താരങ്ങളും ടീം ഉടമസ്ഥരും ഒന്നിച്ചൊന്നായാണ്ഇന്നലെ കലൂര്‍ രാജ്യന്തര മൈതാനിയില്‍ കേരളത്തിന്റെ മത്സ്യതൊഴിലാളികള്‍ക്കും നേവി ഉള്‍പ്പെടെയുള്ള രക്ഷാസേനകള്‍ക്കും ആദരവ് അറിയിച്ചത്. മഞ്ഞപ്പട ഗാലറികളില്‍ പടുകൂറ്റന്‍ ബാനറുകള്‍ ഉയര്‍ത്തി ആദരവ് അറിയിച്ചപ്പോള്‍ പ്രളയ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്ന മത്സ്യതൊഴിലാളികളെയും നേവി സംഘങ്ങളെയും ഓര്‍മ്മപ്പെടുത്തുന്ന ജഴ്സി ധരിച്ചാണ് താരങ്ങള്‍ മൈതാനത്തിറങ്ങിയത്.

രക്ഷകരായ മത്സ്യത്തൊഴിലാളിയുടെ ചിത്രവും ഹെലികോപ്ടറില്‍ നിന്ന് ഒരാളെ വെള്ളത്തില്‍ നിന്നുയുര്‍ത്തുന്ന ചിത്രവും ആലേഖനം ചെയ്ത ജേഴ്‌സിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അണിഞ്ഞത്. ആവേശം ഒട്ടും ചോരാത്തെ മഞ്ഞപ്പടയുടെ ആരാധകര്‍ ഗാലറികളിലെ മഞ്ഞക്കടലുകള്‍ക്കിടയില്‍ പടുകൂറ്റന്‍ ബാനറുകള്‍ ഉയര്‍ത്തി. വെള്ളപ്പൊക്കത്തില്‍ കേരളം മുങ്ങിയപ്പോള്‍ താങ്ങിയ മത്സ്യത്തൊഴിലാളികളുടെ വഞ്ചിയാണ് ബാനറിലെ പ്രധാനചിത്രം. അതിന് ഒപ്പം തന്നെ വഞ്ചിയുടെ ഒരറ്റം താങ്ങിപ്പിടിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, സൈനികന്‍, പൊലീസ്, മത്സ്യത്തൊഴിലാളി, നഴ്‌സ് എന്നിവരുടെ ചിത്രങ്ങളും ബാനറിലുണ്ടായിരുന്നു. കെട്ടിടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി അവതരിച്ച നാവികസേനയുടെ ഹെലികോപ്ടറുകളും ബാനറില്‍ നിറഞ്ഞിരുന്നു.

ഇരുടീമുകളും കിക്കോഫിന് മുമ്പ് ഗ്രൗണ്ടില്‍ അണിനിരന്ന നിമിഷമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ബാനര്‍ പ്രദര്‍ശിപ്പിച്ചത്. 'ഒരുമ ഞങ്ങളുടെ പെരുമ'യെന്ന് ബാനറില്‍ ആലേഖനം ചെയ്തിരുന്നു. മത്സരം തുടങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ഒരുമ തങ്ങളുടെ പെരുമ എന്ന തല വാചകം ചേര്‍ത്ത കൂറ്റന്‍ ബാനര്‍ ഉയര്‍ന്നത്. പ്രളയത്തെ അതിജീവിക്കുന്ന കേരള ജനതയുടെ പ്രതീകമായി ഗാലറിയിലുയര്‍ന്ന പടുകൂറ്റന്‍ ബാനറും മത്സ്യത്തൊഴിലാളികളെ ആദരിക്കലും നിറഞ്ഞ കൈയടിയോടെയാണ് ജനസാഗരം സ്വീകരിച്ചത്.

മത്സരത്തിന് മുന്നെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തകരായവരെ ടീം മാനേജ്‌മെന്റ് ആദരിച്ചു. ടീം ഉടമ നിമ്മഗന്ധ പ്രസാദ്, ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആദരം. സീസണിന്റെ തുടക്കത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് ആദ്യ ടിക്കറ്റ് നല്‍കിയാണ് ബ്ലാസ്റ്റേഴ്സ് ആദരിച്ചത്.

പെന്‍സിലാശാന്‍ എന്ന പേരില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന വിഷ്ണു മാധവാണ് മഞ്ഞപ്പടക്കായി രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രം വരച്ചത്. ബംഗുളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ വിഷ്വല്‍ ഡിസൈനറായ വിഷ്ണു കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ്.

https://www.azhimukham.com/viral-video-isis-sex-slave-victim-nadia-murad-questioning-un-safety-council/

https://www.azhimukham.com/film-vijaysethupathi-96-review-writes-sailan/

https://www.azhimukham.com/trending-nobel-prize-winner-nadiya-murad-profile/


Next Story

Related Stories