TopTop
Begin typing your search above and press return to search.

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അവസാന പ്രതീക്ഷയും തകര്‍ത്ത് ബില്‍ബാവോ; സിദാന്റെ വരവില്‍ റയലിന് വിജയതുടക്കം

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അവസാന പ്രതീക്ഷയും തകര്‍ത്ത് ബില്‍ബാവോ; സിദാന്റെ വരവില്‍ റയലിന് വിജയതുടക്കം

ലാ ലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനുണ്ടായിരുന്ന അവസാന പ്രതീക്ഷയും തകര്‍ത്ത് അത്‌ലെറ്റിക്ക് ബില്‍ബാവോ. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബില്‍ബാവോ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയില്‍ ബില്‍ബാവോ നേടിയ രണ്ടു ഗോളുകളാണ് സിമിയോണിയുടെ ടീമിനെ കുടുക്കിയത്. 73 ആം മിനുട്ടില്‍ ഇനാക്കി വില്യംസും 85 ആം മിനുട്ടില്‍ കെനാന്‍ കോഡ്രോയും അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വലകുലുക്കി.

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അത്‌ലെറ്റിക്ക് ബില്‍ബാവോയ്‌ക്കെതിരായ 11 മത്സരങ്ങളിലെ അപരാജിത കുതിപ്പാണ് പരാജയത്തോടെ അവസാനമായത്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. നേരത്തെ ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ യുവന്റസ് മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു.

മറ്റൊരു മത്സരത്തില്‍ രണ്ടു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് സെല്‍റ്റ വിഗോയെ പരാജയടുത്തി. ഗാരെത് ബെയിലും ഇസ്‌കോയുമാണ് റയല്‍ മാഡ്രിഡിന് വേണ്ടി ഗോളടിച്ചത്. ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്റെ പരിശീലകനായുള്ള രണ്ടാം വരവിനു ഇതോടെ വിജയത്തോടെ തുടക്കമായി.

മാറ്റങ്ങളുമായാണ് സെല്‍റ്റ വിഗോയ്ക്കെതിരെ സിദാന്‍ ടീമിനെ ഇറക്കിയത്. കോര്‍ട്ടോയ്ക്ക് പകരക്കാരനായി കൈലിയര്‍ നവാസ് തിരിച്ചെത്തി. സിദാന്റെ രണ്ടാം വരവോടെ ടീമില്‍ ഇടം നേടിയ ഇസ്‌കോയും നവാസും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.


Next Story

Related Stories