TopTop
Begin typing your search above and press return to search.

ലാ ലീഗയില്‍ 400 അടിച്ച ലയണല്‍ മെസ്സി മികച്ച ഗോള്‍ വേട്ടക്കാരന്‍

ലാ ലീഗയില്‍ 400 അടിച്ച ലയണല്‍ മെസ്സി മികച്ച ഗോള്‍ വേട്ടക്കാരന്‍

ബാഴ്സലോണയ്ക്കുവേണ്ടി 400 ഗോളുകള്‍ നേടി ലാ ലീഗയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായി ലയണല്‍ മെസി. ക്ലബ്ബിനുവേണ്ടി 435-ാമത്തെ മത്സരത്തിനിറങ്ങിയപ്പോഴായിരുന്നു മെസ്സി നേട്ടത്തിലെത്തിയത്. മെസ്സിയുടെ മികവില്‍ ബാഴ്സ 3-0 എന്ന സ്‌കോറിന് ഐബറിനെ തോല്‍പ്പിച്ച് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഗോള്‍ വേട്ടയില്‍ ലാ ലീഗയില്‍ മെസ്സിക്ക് തൊട്ടുപിറകിലുള്ളത് മുന്‍ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 311 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. റൊണാള്‍ഡോ ഈ സീസണില്‍ റയല്‍ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് മാറിയതോടെ മെസ്സിയുടെ റെക്കോര്‍ഡ് സമീപകാലത്ത് മറികടക്കാന്‍ ആരുമില്ല. ബാഴ്സയ്ക്കായി ആകെ 658 മത്സരങ്ങള്‍ കളിച്ച മെസ്സി ഇതുവരെ 575 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഈ സീസണില്‍ മെസ്സി ആകെ 23 ഗോളുകള്‍ ബാഴ്സയ്ക്കായി നേടിക്കഴിഞ്ഞു. ഇതില്‍ 17 ഗോളുകളും ലാ ലീഗയിലാണ്. സീസണില്‍ യൂറോപ്പിലെ ഗോള്‍വേട്ടക്കാരില്‍ മുന്നിലുള്ളതും മെസ്സി തന്നെയാണ്.

Next Story

Related Stories