TopTop
Begin typing your search above and press return to search.

ഫുട്‌ബോള്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിന് തടവുശിക്ഷ

ഫുട്‌ബോള്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിന് തടവുശിക്ഷ

ബ്രസീലിന്റെ ഇതിഹാസ ഫുട്‌ബോള്‍ താരം റോബര്‍ട്ടോ കാര്‍ലോസിന് തടവുശിക്ഷ. മുന്‍ഭാര്യയിലെ മക്കള്‍ക്ക് ചെലവിനുള്ള തുക നല്‍കാത്തതിനാണ് കാര്‍ലോസിന് തടവുശിക്ഷ ലഭിച്ചിരിക്കുന്നത്. മൂന്ന് മാസമാണ് മുന്‍ ബ്രസീല്‍ താരത്തിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

കാര്‍ലോസിന്റെ മുന്‍ഭാര്യ ബാര്‍ബറ തര്‍ലറായിരുന്നു കേസ് കൊടുത്തത്. കാര്‍ലോസിന് ബാര്‍ബറയുമായുള്ള ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. കാര്‍ലോസ്, 15,148 പൗണ്ട് നല്‍കാനുണ്ടെന്നായിരുന്നു ബാര്‍ബറയുടെ പരാതി.

താന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ഈ തുക തവണകളായി നല്‍കാമെന്നും കാര്‍ലോസ് കോടതിയില്‍ അറിയിച്ചെങ്കിലും ജഡ്ജി അത് നിരസിച്ചു. കാര്‍ലോസും അദ്ദേഹത്തിന്റെ അഭിഭാഷകനും കേസ് ബാര്‍ബറയുമായി കോടതിക്ക് പുറത്ത് തീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ്.

Next Story

Related Stories