TopTop
Begin typing your search above and press return to search.

ഗോളടിക്കാന്‍ ഇതിലും വലിയ അവസരം കിട്ടുമോ ? സുവര്‍ണാവസരം തട്ടിതെറിപ്പിച്ച് പിഎസ്ജി താരം

ഗോളടിക്കാന്‍ ഇതിലും വലിയ അവസരം കിട്ടുമോ ? സുവര്‍ണാവസരം തട്ടിതെറിപ്പിച്ച് പിഎസ്ജി താരം

ഫ്രഞ്ച് ലീഗില്‍ ആരാധകരെ നിരാശരാക്കി പിഎസ്ജി താരം. ചരിത്രത്തിലെ ഏറ്റവും വലിയ മിസ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനമാണ് സ്റ്റാര്‍സ്ബൗര്‍ഗിനെതിരെയുള്ള മത്സരത്തില്‍ പി എസ് ജിയുടെ സ്‌ട്രൈക്കര്‍ ചോപോ മോടിംഗിന്റെ ഭാഗത്തു നിന്നുണ്ടായത്.

ഗോളടിക്കാനുള്ള സുവര്‍ണ്ണാവസരങ്ങള്‍ പലരും പല വിധത്തിലും നഷ്ടപ്പെടുത്തുന്നത് കണ്ടിട്ടുണ്ട് എന്നാല്‍ ചോപോ മോടിംഗ് ഗോള്‍ നഷ്ടപ്പെടുത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി. സ്റ്റാര്‍സ്ബൗര്‍ഗിനെതിരെ കളി 1-1ല്‍ നില്‍ക്കുമ്പോള്‍ എങ്കുങ്കുവിന്റെ ഗോള്‍ എന്ന് ഉറച്ച ഷോട്ട് ഗോള്‍ വരയില്‍ നിന്നാണ് മോടിംഗിന്റെ കാലില്‍ എത്തുന്നത്. ഡിഫന്‍സോ ഗോള്‍ കീപ്പറോ ആരും തടയാന്‍ ഇല്ലായിരുന്നിട്ടും മോടിംഗ് ഗോള്‍ വരയില്‍ നിന്ന് ഗോള്‍ നഷ്ടപ്പെടുത്തുകയായിരുന്നു. ഒടുവില്‍ മത്സരത്തില്‍ പി എസ് ജി സമനില വഴങ്ങി.എട്ടു മത്സരങ്ങള്‍ ശേഷിക്കെ തന്നെ കിരീടം സ്വന്തമാക്കാനുള്ള അവസരം ഇതോടെ പി എസ് ജി ക്ക് നഷ്ടമായി. കിരീടം ഉയര്‍ത്താന്‍ പിഎസ്ജിക്ക് ഇനിയും കാത്തിരിക്കണം.

Next Story

Related Stories