TopTop
Begin typing your search above and press return to search.

മെസിയുടെ തിരിച്ചു വരവിലും വെനിസ്വേലയോട് തോറ്റ് അര്‍ജന്റീന

മെസിയുടെ തിരിച്ചു വരവിലും വെനിസ്വേലയോട് തോറ്റ് അര്‍ജന്റീന

മാസങ്ങള്‍ ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മെസി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ടീമിന് തോല്‍വി. വെനിസ്വേലക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ പരാജയം. മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം വെനിസ്വേലയ്ക്ക് ആയിരുന്നു.

കളിയുടെ ആറാം മിനുട്ടില്‍ ന്യൂകാസില്‍ യുണൈറ്റഡ് താരം റോണ്ടീണിലൂടെ ആണ് വെനിസ്വേല ആദ്യം ഗോള്‍ സ്‌കോര്‍ ചെയ്ത് മുന്നില്‍ എത്തിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് മുറിലോയിലൂടെ വെനിസ്വേല രണ്ടാം ഗോളും കണ്ടെത്തി. രണ്ടാം പകുതിയില്‍ ഹാവിയര്‍ മാര്‍ടീനസിലൂടെ ഒരു ഗോള്‍ മടക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞു. പിന്നീട് 75ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ വെനിസ്വേല തങ്ങളുടെ മൂന്നാം ഗോളും കണ്ടെത്തിയതോടെ മത്സര വിജയികള്‍ ആരെന്നത് തീരുമാനമായി. ലോകകപ്പിനു ശേഷമുള്ള മെസ്സിയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്. രണ്ടാം തവണയാണ്‌ വെനിസ്വേല അര്‍ജന്റീനയെ തോല്‍പ്പിക്കുന്നത്.

Next Story

Related Stories