TopTop
Begin typing your search above and press return to search.

'മിശിഹാ തന്നെ': ഗോള്‍ വേട്ടയില്‍ ഒന്നാമന്‍; മെസിക്ക് സുവര്‍ണ പാദുകം

മിശിഹാ തന്നെ: ഗോള്‍ വേട്ടയില്‍ ഒന്നാമന്‍; മെസിക്ക് സുവര്‍ണ പാദുകം

കഴിഞ്ഞ സീസണില്‍ യൂറോപ്യൻ ലീഗ് ഫുട്ബാളിൽ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരത്തിനുള്ള സുവര്‍ണ പാദുകം ബാഴ്‌സലോണന്‍ ഇതിഹാസം ലയണല്‍ മെസിക്ക് സ്വന്തം. ലിവര്‍പൂളിന്റെ മുഹമ്മദ് സലാ 32 ഗോളുകളുമായി രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ സീസണില്‍ 34 ഗോളുകളാണ് ബാഴ്‌സക്കായി മെസ്സി നേടിയത്. യൂറോപ്പിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനായി ഇത് അഞ്ചാം തവണയാണ് അര്‍ജന്റീന താരം തെരഞ്ഞെടുക്കപ്പെടുന്നത്.

2009/ 10, 2011/12, 2012/13, 2016/17 എന്നീ സീസണുകളിലും മെസി തന്നെയാണ് സുവര്‍ണ പാദുകം നേടിയത്. ഒരു താരവും ഇത്രയധികം തവണ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം നേടിയിട്ടില്ല. നാലു തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത്. ഇത് തുടര്‍ച്ചയായ മൂന്നാം സീസണിലാണ് ബാഴ്‌സയിലേക്ക് തന്നെ ഈ അവാര്‍ഡ് എത്തുന്നത്. 2015/16 സീസണില്‍ സുവാരസിനായിരുന്നു ഈ അവാര്‍ഡ്.

https://www.facebook.com/leomessi/photos/a.699374540082143/2587995367886708/?type=3

https://www.facebook.com/leomessi/photos/a.301943896491878/2587581824594729/?type=3

Next Story

Related Stories