ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ആദ്യ പാദ പോരാട്ടത്തില്‍ ബാഴ്സലോണ - ലിവര്‍പൂള്‍ പോരാട്ടം അരങ്ങേറുകയാണ്. ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നൂവിലാണ് ക്ലാസിക് പോരാട്ടം അരങ്ങേറുന്നത്. ബാഴ്സയെ അനായാസം തോല്പിക്കാന് ലീവര്‍പൂളിന് കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ലിവര്‍പൂള്‍ പരിശീലകന് ക്ലോപ്. ബാഴ്സയില്‍ കിരീടം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മെസിയും കൂട്ടരും ശക്തരാണ്. എന്നാല്‍ ബാഴ്സലോണയുടെ ഹോം റെക്കോര്‍ഡിനെ ഭയക്കുന്നില്ലെന്നും ക്ലോപ് പറയുന്നു.
പ്രീമിയര്‍ ലീഗിലെ കടുത്ത പോരാട്ടത്തിനിടയിലാണ് ലിവര്‍പൂള്‍ ക്യാമ്പ്നൂവില് പേരാട്ടത്തിനിറങ്ങുന്നത്. ഹോംവര്‍ക്ക് ചെയ്തിട്ടുള്ള മത്സരത്തില്‍ ക്ലോപ്പിന് ലിവര്‍പൂളിനെ ജയിപ്പിച്ച് കയറ്റാനായിട്ടുണ്ട്. മത്സരത്തില്‍ ജയ പ്രതീക്ഷയെന്ന് ക്ലോപ് പറയുമ്പോള്‍ തന്നെ ക്യാമ്പില്‍ മെസിക്കും കൂട്ടര്‍ക്കുമെതിരെ വ്യക്തമായ തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ടെന്ന് തന്നെ പ്രതീക്ഷിക്കണം. ലിവര്‍പൂള്‍ തങ്ങളുടെ പ്രയാസമേറിയ മത്സരമാണ് കളിക്കാന്‍ പോകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ അപേക്ഷിച്ച് തങ്ങള്‍ മികച്ച ടീമാണ്. സാവിയും ഇനിയേസറ്റയും ഇല്ലെങ്കിലും ബാഴ്സയും മികച്ച ടീം തന്നെയാണ്. അവര്‍ 20 വര്‍ഷമായി ഇവിടെ ഉണ്ട്. ഇത് തങ്ങളുടെ രണ്ടാം തവണയും അത് കൊണ്ട് തന്നെ കടുത്ത പോരാട്ടം തന്നെ ആയിരിക്കും. അതുകൊണ്ട് തന്നെ ഈ അവസരം നന്നായി ഉപയോഗിക്കുകയാണ് ലക്ഷ്യം. തങ്ങളുടെ കളിക്കാരുടെയും മനോഭാവം ഇത് തന്നെയാണ്.
ലോക ഫുട്ബോളിലെ മികച്ച അഞ്ച് കളിക്കാരിലൊരാണ് ലയണല്‍ മെസി. മത്സരത്തില്‍ മെസിയില്‍ ശ്രദ്ധപതിപ്പിച്ചുള്ള തന്ത്രങ്ങളുണ്ടാകുമെന്ന സൂചനയാണ് ക്ലോപ് നല്‍കുന്നത്. എന്നാല്‍ മികച്ച താരങ്ങളുള്ള ബാര്സയില് എല്ലാവരും തന്നെ കളിയെ മാറ്റിമറിക്കാന്‍ കഴിവുള്ളവരാണെന്നും ക്ലോപ് പറയുന്നു. ബാഴ്സയില്‍ ഇപ്രാവശ്യം കിരീടം തിരികെ എത്തിക്കുമെന്നാണ് മെസി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഫൈനലില്‍ ഇടം നേടുകയെന്നത് ഞങ്ങളുടെ ലക്ഷ്യമാണെന്നും ക്ലോപ് പറഞ്ഞു.
ലിയോണല്‍ മെസ്സി, ലൂയിസ് സുവാരസ്, ഫിലിപെ കുടീഞ്ഞോ എന്നിവരെ ആശ്രയിച്ചാവും ബാഴ്സയുടെ കുതിപ്പ്. അവസാന പത്ത് കളിയില്‍ ബാഴ്സ തോല്‍വി അറിഞ്ഞിട്ടില്ല. സ്വന്തം കാണികള്‍ക്ക് മുന്നില്ലാകുമ്പോള് ബാഴ്സയില്‍ നിന്ന് മികച്ച പോരാട്ടം പ്രതീക്ഷിക്കാം. മുഹമ്മദ് സലാ, സാദിയോ മാനേ, റോബര്‍ട്ടോ ഫിര്‍മിനോ കൂട്ടുകെട്ടാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ. പരുക്കില്‍ നിന്ന് പൂര്‍ണ മോചിതനാവാത്ത ഫിര്‍മിനോ ഇന്ന് കളിക്കുമോയെന്ന് ഉറപ്പില്ല. ഫാബീഞ്ഞോ, ആഡം ലലാന എന്നിവരും പരുക്കിന്റെ പിടിയില്‍. അവസാന പത്തൊന്‍പത് കളിയില്‍ തോല്‍വി അറിയാതെ കുതിക്കുന്ന യുര്‍ഗന്‍ ക്ലോപ്പും സംഘവും പതിനാല് കളിയിലും ജയിച്ചു.
ബാഴ്സയും ലിവര്‍പൂളും എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ലിവര്‍പൂള്‍ മൂന്നും ബാഴ്സ രണ്ടിലും ജയിച്ചു. മൂന്ന് കളി സമനിലയില്‍. ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂളിനെതിരെ കളിച്ച് നാല് കളിയിലും ബാഴ്സയ്ക്ക് ജയിക്കാനായിട്ടില്ല. അവസാനം ഏറ്റുമുട്ടിയ 2007ല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം ലിവര്‍പൂളിനൊപ്പമായിരുന്നു. എന്നാല്‍ ക്ലോപ്പിന് മറുപടിയുമായി ബാഴ്സലോണ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു. ക്യാമ്പ്നൂ തങ്ങളുടെ ദേവാലയമാണെന്നും തട്ടകമാണെന്നും ബാഴ്സലോണ പറഞ്ഞു. ഇവിടെ വന്ന് ആരും ജയിക്കില്ല എന്നും ക്ലബ് പറഞ്ഞു.