കായികം

ബാഴ്‌സയുടെ 25 ഗോള്‍ ശ്രമങ്ങള്‍ പാളി; മെസിയെയും സംഘത്തെയും സമനിലയില്‍ തളച്ച് ലിയോണ്‍

ലിയോണ്‍ പ്രതിരോധത്തെ മറികടന്ന് ഗോള്‍ നേടാന്‍ സാധിക്കാത്തതായിരുന്നു ബാഴസയ്ക്ക് തിരിച്ചടിയായത്.

മെസ്സിയും സുവാരസും ഡെംബലെയും കളത്തിലിറങ്ങിയെങ്കിലും ബാഴ്‌സയ്ക്ക് ജയിക്കാനായില്ല. ഫ്രാന്‍സില്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ ലിയോണ്‍ ബാഴ്‌സലോണയ്ക്ക് പൂട്ട് ഇട്ടു. മുന്‍ നിര താരങ്ങള്‍ ഇറങ്ങിയെങ്കിലും ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാതെ ബാഴ്‌സ ആരാധകരെ നിരാശരാക്കി. ലിയോണ്‍ പ്രതിരോധത്തെ മറികടന്ന് ഗോള്‍ നേടാന്‍ സാധിക്കാത്തതായിരുന്നു ബാഴസയ്ക്ക് തിരിച്ചടിയായത്.

ആദ്യ പകുതിയിലെ മികച്ച ടീ സ്റ്റേഗന്‍ സേവ് ഇല്ലായിരുന്നു എങ്കില്‍ ബാഴ്‌സലോണ പരാജയവുമായി മടങ്ങുന്നത് വരെ ഇന്ന് കാണേണ്ടി വരുമായിരുന്നു. മത്സരത്തില്‍ ആകെ 25 ഗോള്‍ ശ്രമങ്ങള്‍ ബാഴ്‌സലോണ നടത്തി എങ്കിലും ഒന്ന് പോലും ലക്ഷ്യം കണ്ടില്ല. സുവാരസിന്റെ നിറം മങ്ങിയ പ്രകടനം ടീമിന്റെ ജയത്തെ ബാധിച്ചു.

അതേസമയം മത്സരത്തില്‍ വിജയം നേടാന്‍ കഴിയാത്തതില്‍ നിരാശരല്ലെന്നും താരങ്ങള്‍ നന്നായി തന്നെ കളിച്ചുവെന്നും അടുത്ത മത്സരത്തില്‍ ജയത്തോടെ മടങ്ങിയെത്തുമെന്നും ബാഴ്‌സ പരിശീലകന്‍ ഏണസ്‌റ്റോ വാല്‍വര്‍ദേ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍