TopTop
Begin typing your search above and press return to search.

എഫ്എ കപ്പ്; ചെല്‍സിയെ കീഴടക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍

എഫ്എ കപ്പ്; ചെല്‍സിയെ കീഴടക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍

എഫ്എ കപ്പില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചെല്‍സിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചെല്‍സി ഹോം ഗ്രൗണ്ടായ സ്റ്റാന്‍ഫോബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ചെല്‍സി പൊരുതി കളിച്ചെങ്കിലും കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചത് യുണൈറ്റഡിന് നേട്ടമാകുകയായിരുന്നു. 31-ാം മിനുറ്റില്‍ ഹെരേര നേടിയ ഗോളോടെ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യ പകുതി അവസാനിക്കും മുമ്പ് രണ്ടാം ഗോളും നേടി.

ആദ്യ ഗോള്‍ ഒരുക്കിയത് പോഗ്ബ ആണെങ്കില്‍ രണ്ടാം ഗോള്‍ നേടിയാണ് പോഗ്ബ യുണൈറ്റഡിനെ ക്വാര്‍ട്ടറിലേക്ക് എത്തിച്ചത്. വലതുവിങ്ങില്‍ നിന്ന് റാഷ്‌ഫോര്‍ഡ് കൊടുത്ത ക്രോസില്‍ നിന്ന് ഒരു ബുള്ളറ്റ് ഹെഡറിലൂടെ ആയിരുന്നു പോഗ്ബയുടെ ഗോള്‍. രണ്ടാം പകുതിയില്‍ നല്ല ഡിഫന്‍സീവ് ഓര്‍ഗനൈസേഷന്‍ സൂക്ഷിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എളുപ്പത്തില്‍ തന്നെ വിജയം ഉറപ്പിച്ചു. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചായിരുന്നു ചെല്‍സി എഫ് എ കപ്പ് കിരീടം ഉയര്‍ത്തിയത്.

Next Story

Related Stories