UPDATES

കായികം

നൂറാം ഗോളടിച്ച് കിലിയന്‍ എംബപ്പെ; കണക്കുകള്‍ നോക്കിയാല്‍ റൊണാള്‍ഡോയും മെസിയും പിന്നില്‍

അന്‍ഡോറയ്‌ക്കെതിരായ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയാണ്  എംബപ്പെ നേട്ടം സ്വന്തമാക്കിയത്.

കരിയറിലെ നൂറാം ഗോളടിച്ച് ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. യൂറോ കപ്പിനായുള്ള യോഗ്യത മത്സരത്തിലാണ് എംബപ്പെ നൂറാം ഗോള്‍ നേടിയത്. അന്‍ഡോറയ്‌ക്കെതിരായ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയാണ്  എംബപ്പെ നേട്ടം സ്വന്തമാക്കിയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 22 വയ്‌സും 356 ദിവസത്തിനും ശേഷമാണ് നൂറാം കരിയര്‍ ഗോള്‍ പിറക്കുന്നത്. 22 വയസും 97 ദിവസത്തിനും ശേഷമാണ് ലയണല്‍ മെസ്സി ഗോളടിക്കുന്നത്. അതേ സമയം 20 വയസും 173 ദിവസവുമായിരുന്നു 100 ആം ഗോളടിക്കുമ്പോള്‍ എമ്പപ്പെയുടെ പ്രായം. പിഎസ്ജിക്കും മൊണാക്കോയ്ക്കുമായി നാലു സീസണുകളിലായി 87 ഗോളടിക്കാന്‍ എംബപ്പെയ്ക്കായി. ഫ്രാന്‍സിന് വേണ്ടിയുള്ള 13 ആം ഗോള്‍ ആയിരുന്നു എംബപ്പെയുടെ 100ആം ഗോള്‍. റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി നാല് ഗോള്‍ നേടിയ താരം ടൂര്‍ണമെന്റില്‍ ഹാരി കെയ്‌ന് ശേഷം രണ്ടാമത്തെ മികച്ച സ്‌കോറര്‍ ആയി. ഫ്രാന്‍സ് താരം ആന്റോണിയോ ഗ്രീസ്മാന്‍, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റൊണാള്‍ഡോ എന്നിവരും രണ്ടാം സ്ഥാനക്കാരായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍